ജിദ്ദ: ആറുമാസത്തെ അവധിക്കുശേഷം നാട്ടില്‍നിന്നെത്തിയ മലയാളി തലയ്ക്കടിയേറ്റു മരിച്ചു; ബന്ധുവിനെ അറസ്റ്റ് ചെയ്തു. തൃത്താല മേഴത്തൂര്‍ വൈദ്യമഠം പുതിയനവളപ്പില്‍ അബ്ബാസ് മൊയ്തീന്‍ (45) മരിച്ച കേസില്‍ ബന്ധു നൌഫല്‍ ആണു പിടിയിലായത്.
പത്തുവര്‍ഷത്തിലേറെയായി ഹാര്‍ഡ്വെയര്‍ കടയില്‍ ജോലിചെയ്യുന്ന അബ്ബാസിന്റെ സഹപ്രവര്‍ത്തകന്‍കൂടിയായ നൌഫല്‍ തൊഴില്‍സംബന്ധമായ തര്‍ക്കത്തിന്റെ പേരില്‍ ആക്രമിക്കുകയായിരുന്നുവെന്നറിയുന്നു. ദിവസങ്ങളോളം ആശുപത്രിയില്‍ അബോധാവസ്ഥയില്‍ കഴിഞ്ഞശേഷമാണ് അബ്ബാസ് മരിച്ചത്. സാജിദയാണ് അബ്ബാസിന്റെ ഭാര്യ. മക്കള്‍: അനസ്, അഫ്സല്‍, അനു.

No comments:
Post a Comment