സൗത്ത് പോര്‍ട്ട്‌ലന്റ്: 140 ഡോളര്‍ ആവശ്യപ്പെട്ടയാള്‍ക്ക് കേടായ എടിഎം നല്‍കിയത് 37,000 ഡോളര്‍. സൗത്ത് പോര്‍ട്ട്‌ലന്റിലെ മെയ്‌നിലാണ് സംഭവമുണ്ടായത്. ടിഡി ബാങ്കിന്റെ മെയ്ന്‍ മേഖലയിലെ എടിഎമ്മില്‍നിന്ന് 140 ഡോളര്‍ (8411 രൂപ) പിന്‍വലിക്കാന്‍ ശ്രമിച്ച യുവാവിന് 37,000 ഡോളറാണ് (2222960 രൂപ) കേടായ എടിഎം കൗണ്ടര്‍ നല്‍കിയത്.
പണം പിന്‍വലിക്കാന്‍ എടിഎം കൗണ്ടറില്‍ കയറിയ യുവാവ് പതിവിലധികം സമയം ചെലവഴിക്കുന്നത് ശ്രദ്ധിച്ച യുവതി പോലീസില്‍ പരാതിപ്പെട്ടതോടെയാണ് സംഗതി പുറത്തറിഞ്ഞത്. പോലീസ് പരിശോധനയ്‌ക്കെത്തിയപ്പോള്‍ യുവാവ് പിന്‍വലിച്ച പണം ഷോപ്പിങ്ങ് ബാഗില്‍ നിറയ്ക്കുന്നതാണ് കണ്ടത്. കൂടുതല്‍ പരിശോധനകള്‍ക്കുശേഷം പണം ബാങ്കില്‍ തിരിച്ചെല്‍പ്പിച്ചു.
കോഡില്‍ സംഭവിച്ച തെറ്റാണ് കാരണമെന്ന് ബാങ്ക് അധികൃതര്‍ പ്രതികരിച്ചു. യുവാവിനെതിരെ കേസെടുത്തിട്ടില്ലെങ്കിലും പോലീസ് അന്വേഷണം നടത്തുന്നുണ്ട്.

No comments:
Post a Comment