ഷാര്‍ജ: കാസര്‍കോട് ഉദുമ സ്വദേശി ഷാര്‍ജയില്‍ കുഴഞ്ഞ് വീണു മരിച്ചു. ഉദുമ പള്ളം പാക്യാരയിലെ ജിലേബി മുഹമ്മദ് എന്ന മുഹമ്മദ് കുഞ്ഞി(44)യാണ് മരിച്ചത്. രാവിലെ ഒമ്പത് മണിയോടെ ഷാര്‍ജയിലെ താമസസ്ഥലത്തുനിന്ന് ജോലി സ്ഥലത്തേക്ക് പുറപ്പെടുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. തുടര്‍ന്ന് ഷാര്‍ജ അല്‍ഖാസിമിയ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ഒരാഴ്ച മുമ്പാണ് നാട്ടില്‍ നിന്ന് ഷാര്‍ജയിലെത്തിയത്. ദീര്‍ഘകാലമായി ദുബൈയിലെ ഗാര്‍മെന്റ്‌സ് കമ്പനിയില്‍ സെയില്‍സ് മാനേജറായി ജോലി ചെയ്ത് വരികയായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നതായി ബന്ധുക്കള്‍ അറിയിച്ചു.
ഭാര്യ: സുഹറ. മക്കള്‍: അബ്ദുള്‍ സമി, ഷാഹിന, ഷംന. സഹോദരങ്ങള്‍: ഉബൈദ്, ലത്വീഫ്, സുഹറ.



No comments:
Post a Comment