Latest News

ബാര്‍ വിവാദത്തിനിടയിലും കാഞ്ഞങ്ങാട് നഗരസഭയില്‍ ഒരു ബാറിനു കൂടി പ്രവര്‍ത്തനാനുമതി

കാഞ്ഞങ്ങാട്: ബാറുകള്‍ക്കു ലൈസന്‍സ് നല്‍കുന്നതുമായി ബന്ധപ്പെട്ട അഭിപ്രായ ഭിന്നതകള്‍ക്കിടെ യുഡിഎഫ് ഭരിക്കുന്ന കാഞ്ഞങ്ങാട് നഗരസഭയില്‍ പുതുതായി ഒരു ബാറിനു കൂടി പ്രവര്‍ത്തനാനുമതി നല്‍കിയത് വിവാദമായി. പ്രവര്‍ത്തനാനുമതി നല്‍കുന്നത് സംബന്ധിച്ചു നിരാക്ഷേപ പത്രം സംസ്ഥാന സര്‍ക്കാരിനു നല്‍കാന്‍ തിങ്കളാഴ്ച നടന്ന കാഞ്ഞങ്ങാട് നഗരസഭാ കൗണ്‍സില്‍ യോഗം തീരുമാനിച്ചു.

അലാമിപ്പള്ളിയിലെ രാജ് റസിഡന്‍സി ഹോട്ടലിനോടനുബന്ധിച്ച് ബാര്‍ തുറക്കുന്നതിനാണു നഗരസഭ നിരാക്ഷേപ പത്രം നല്‍കുക. നാലു നക്ഷത്ര പദവിയുള്ള ഹോട്ടലാണിത്. അതേസമയം, പെരുമാറ്റച്ചട്ടം നിലനില്‍ക്കെ അനുമതി നല്‍കാന്‍ തീരുമാനമെടുത്തതും വിവാദത്തിലായി.

ഫെബ്രുവരി 26നു ചേര്‍ന്ന കൗണ്‍സിലില്‍ ഈ വിഷയം അജന്‍ണ്ടയായി വന്നെങ്കിലും ചര്‍ച്ച ചെയ്യാതെ മാറ്റി വയ്ക്കുകയായിരുന്നു. കോണ്‍ഗ്രസ് ഭരണത്തിലുള്ള തദ്ദേശ സ്ഥാപനങ്ങളില്‍ പുതുതായി ബാര്‍ തുറക്കുന്നതിന് അനുമതി നല്‍കേണ്ടെന്ന കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്റെ സര്‍ക്കുലറുള്‍പ്പെടെയുള്ള കുറിപ്പ് കോണ്‍ഗ്രസ് കാഞ്ഞങ്ങാട് ബ്‌ളോക്ക് പ്രസിഡന്റ് എം. അസിനാര്‍ അന്ന് അംഗങ്ങള്‍ക്കു നല്‍കിയിരുന്നു.

തിങ്കളാഴ്ച കോണ്‍ഗ്രസ് പക്ഷത്തു നിന്ന് നഗരസഭാ ഉപാധ്യക്ഷന്‍ പ്രഭാകരന്‍ വാഴുന്നോറൊടി, അംഗം ടി.വി. അനില്‍കുമാര്‍ എന്നിവര്‍ മാത്രമാണു കൌണ്‍സില്‍ യോഗത്തിനെത്തിയത്. ആറ് അംഗങ്ങള്‍ പങ്കെടുത്തില്ല. ബാര്‍ ലൈസന്‍സ് സംബന്ധിച്ച് തിങ്കളാഴ്ചത്തെ യോഗത്തില്‍ എന്തു നിലപാടെടുക്കണമെന്ന് പാര്‍ട്ടി അറിയിച്ചിരുന്നില്ലെന്ന് കോണ്‍ഗ്രസിലെ വനിതാ അംഗങ്ങളായ സി. ശ്യാമള, ടി.വി. ശൈലജ എന്നിവര്‍ പറഞ്ഞു.

വ്യക്തിപരമായ കാരണങ്ങളാലാണു യോഗത്തില്‍ പങ്കെടുക്കാത്തതെന്ന് സ്ഥിരം സമിതി അധ്യക്ഷന്‍ ടി. കുഞ്ഞിക്കൃഷ്ണന്‍ പറഞ്ഞു. അതേസമയം, മുസ്ലിം ലീഗ്, സിപിഎം, ബിജെപി അംഗങ്ങളില്‍ ആരും ബാര്‍ പ്രവര്‍ത്തിക്കുന്നതിനു നിരാക്ഷേപ പത്രം നല്‍കുന്നതിനെ എതിര്‍ത്തില്ലെന്നതും ശ്രദ്ധേയമായി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Bar, Kanhangad
GREENWOODS
PUBLIC SCHOOL & JUNIOR COLLEGE
A.K. Road, P.O. Bekal, Kasaragod
ADMISSION OPEN FOR LOWER KINDERGARTEN -LKG
(Age Eligibility : 3½ years as on 01-06-2014)
& Limited seats are vacant in classes UKG TO IX (ICSE CURRICULUM)
For more details, contact Admission Counsellor
Ph : 9895688729, 0467 3255688, 2265566, 2239566
Email:greenwoodsschool@gmail.com
website: www.bekalgreenwoodsschool.com

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.