Latest News

തളിപ്പറമ്പില്‍ മുസ്‌ലിം ലീഗ് – എസ് ഡി പി ഐ സംഘര്‍ഷം; ലീഗ് ഓഫീസും, നിരവധി കടകളും തകര്‍ത്തു

തളിപ്പറമ്പ : പോളിങിനുശേഷവും തളിപ്പറമ്പിലും പരിസര പ്രദേശങ്ങളിലും സംഘര്‍ഷം തുടരുന്നു. ഞായറാഴ്ച പുലര്‍ച്ചെ മുസ്ലിംലീഗ് തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി ഓഫിസിനു നേരെ ആക്രമണമുണ്ടായി. ആക്രമണത്തില്‍ പ്രതിഷേധിച്ച് മുസ്ലിംലീഗ് നടത്തിയ പ്രതിഷേധ പ്രകടനത്തിനു നേരെ കല്ലേറുണ്ടായതിനെ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. എസ്ഡിപിഐ അനുഭാവിയുടെ ഹോട്ടല്‍ അടിച്ചുതകര്‍ത്തു. ലീഗ് ഓഫിസ് തകര്‍ത്തത് എസ്ഡിപിഐക്കാരാണെന്നാണ് ആരോപണം.

ഞായറാഴ്ച പുലര്‍ച്ചയോടെയാണ് തളിപ്പറമ്പ് നഗരത്തിലുള്ള മുസ്‌ലീംലീഗിന്റെ നിയോജകമണ്ഡലം കമ്മിറ്റി ഓഫീസ് ഒരു സംഘം തകര്‍ത്തത്. പൂട്ട് പൊട്ടിച്ച് അകത്തുകയറിയ സംഘം ഓഫീസിനകത്തുള്ള ഗ്ലാസുകളും ഫര്‍ണ്ണിച്ചറും തല്ലിത്തകര്‍ത്തു. രാവിലെ ഓഫീസിലെത്തിയവരാണ് അക്രമവിവരം പൊലീസില്‍ അറിയിച്ചത്. ഇതില്‍ പ്രതിഷേധിച്ച് പത്തുമണിയോടെ നഗരത്തില്‍ ലീഗ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ മാര്‍ച്ച് അക്രമാശക്തമായി. ബസ് സ്റ്റാന്‍ഡ് പരിസരത്തെത്തിയപ്പോള്‍ പ്രതിഷേധക്കാര്‍ നഗരത്തിലെ കടകള്‍ക്കുനേരെ കല്ലെറിഞ്ഞു.

ബസ് സ്റ്റാന്‍ഡിന് സമീപത്തുള്ള കടകള്‍ അക്രമികള്‍ തിരഞ്ഞുപിടിച്ച് അടിച്ചുതകര്‍ത്തതോടെ പൊലീസും നിസഹായരായി. നേതാക്കള്‍ ഇടപെട്ടെങ്കിലും അക്രമം തടയാന്‍ കഴിഞ്ഞില്ല. ഡിവൈഎസ് പി സുദര്‍ശന്റെ നേതൃത്വത്തില്‍ കൂടുതല്‍ പൊലീസെത്തിയ ശേഷമാണ് സ്ഥിതി ഗതികള്‍ നിയന്ത്രണവിധേയമായത്. നഗരത്തിലെ പലഭാഗത്തും അക്രമികള്‍ കൂട്ടം കൂടിയതോടെ പൊലീസ് നഗരത്തില്‍ റൂട്ട് മാര്‍ച്ച് നടത്തി.

ഇരുപതോളം കടകള്‍ ആക്രമണത്തിനിരയായി. അതേസമയം ഓഫീസ് തകര്ത്തവരെക്കുറിച്ച് തളിപ്പറമ്പ് പൊലീസ് അന്വേഷണം തുടങ്ങി. പോളിങ്ങിന് മുമ്പ് പരിയാരം പ്രദേശത്ത് ബിജെപി സിപിഎം പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയിരുന്നു.പോളിങ് ദിവസവും അതിനുശേഷവും തളിപ്പറമ്പില്‍ വ്യാപകമായ അക്രമം ഉണ്ടായി. സംഘര്ഷം വ്യാപിക്കാതിരിക്കാന്‍ സ്ഥലത്ത് വന്‍പൊലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.