തളിപ്പറമ്പ: മയ്യില്‍ കുറുങ്ങോട് യു.ഡി.എഫ് ഏജന്റിന്റെ ഭാര്യയെ വീട്ടില്‍ കയറി മര്‍ദ്ദിക്കുകയും മകളെ കല്ലെറിഞ്ഞ് പരിക്കേല്‍പ്പിക്കുകയും ചെയ്തു. തളി്യുറമ്പ് തലോറയില്‍ വോട്ടര്‍മാരുമായി എത്തിയ ജീപ്പ് അക്രമിച്ചു.
കുറ്റിയാട്ടൂര്‍ ചെറുവത്തലമൊട്ടയില്‍ യു.ഡി.എഫ് അനുഭാവികളായ വോട്ടര്‍മാര്‍ക്ക് നേരെ നായ്ക്കുര്‍ണ്ണ പൊടി വിതറി. പെരിങ്ങോം പെടേനയില്‍ എസ്.ഡി.പി.ഐയുടെ ബൂത്ത് ഏജന്റിനെയും സുഹൃത്തിനെയും തട്ടിക്കൊണ്ടുപോയി മുസ്ലിംലീഗ് ഓഫീസിലിട്ട് പൂട്ടി.
കുറുങ്ങോട്ട് എ.എല്‍.പി സ്‌കൂള്‍ 151-ാം നമ്പര്‍ ബൂത്തില്‍ യു.ഡി.എഫ് ഏജന്റായ ബാലകൃഷ്ണന്റെ ഭാര്യ രോഹിണിയും മകള്‍ ആരാധനയുമാണ് അക്രമണത്തിന് ഇരയായത്. ബാലകൃഷ്ണന്റെ വീട്ടില്‍ യു.ഡി.എഫിന്റെ ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിച്ചിരുന്നു. വ്യാഴാഴ്ച രാവിലെ ഒരു സംഘം സി.പി.എം പ്രവര്‍ത്തകര്‍ വീട്ടിലെത്തി ഇത് അഴിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ടുവത്രെ. രോഹിണി ബോര്‍ഡ് മാറ്റാന്‍ വിസമ്മതിച്ചതോടെ അവരെ മര്‍ദ്ദിക്കുകയായിരുന്നത്രെ. തുടര്‍ന്ന് ബോര്‍ഡിന് നേരെ കല്ലേറ് നടത്തി. ബോര്‍ഡിന് എറിയുന്ന കല്ലുകൊണ്ടാണ് ആരാധനക്ക് പരിക്കേറ്റത്.
കുറ്റിയാട്ടൂര്‍ ചെറുവത്തലമൊട്ടയില്‍ വോട്ടു ചെയ്യാന്‍ എത്തുകയായിരുന്നവര്‍ക്ക് നേരെയായിരുന്നു നായ്ക്കുര്‍ണ്ണ പൊടി വിതറിയത്. യു.ഡി.എഫിന് വോട്ടു ചെയ്യുമെന്ന് സംശയിക്കുന്നവര്‍ക്ക് നേരെ സി.പി.എമ്മുകാര്‍ നായ്ക്കുര്‍ണ്ണ പൊടി വിതറിയെന്നാണ് ആരോപണം.
തളിപ്പറമ്പ് തലോറയില്‍ കെ. ആര്‍.സി 796 ജീപ്പാണ് ആക്രമിച്ചത്. തലോറ സ്‌കൂളില്‍ വോട്ട് ചെയ്യാന്‍ പുഷ്പഗിരി ഭാഗത്ത് നിന്ന് വരുന്നവരാണ് ജീപ്പിലുണ്ടായിരുന്നത്. സ്‌കൂളിന് സമീപം വച്ചാണ് ജീപ്പ്യു് തടഞ്ഞ് കേടുപാട്
വരുത്തിയത്. സംഭവം അറിഞ്ഞ് എത്തിയ മുസ്ലിംലീഗ് നേതാവ് ഇബ്രാഹിംകുട്ടി തിരുവട്ടൂര്‍ പോലീസിനെ
വിവരം അറിയിച്ചു. പോലീസെത്തി അവരുടെ വണ്ടിയിലാണ് ഇവരെ വോട്ടു ചെയ്യാന്‍്യു എത്തിച്ചത്.
പെടേന എല്‍.പി സ്‌കൂള്‍ 38-ാം നമ്പര്‍ ബൂത്തിലെ എസ്.ഡി.പി.ഐ ഏജന്റ ് ആക്കിബ്(20), സുഹൃത്ത് ആഷിഖ് (22) എങ്കിവരെ യാണ് തട്ടിക്കൊണ്ടുപോയത്.
കാസര്‍കോട് ലോക്‌സഭ മണ്ഡലത്തിലെ എസ്.ഡി.പി.ഐ സ്ഥാനാര്‍ക്കിയുടെ ചിഹ്നം ഫാനാണ്. ആക്കിബ് ബൂത്തിലിരുന്ന് പേന ഫാന്‍ പോലെ കറക്കിയെന്ന് ആരോപിച്ച് ലീഗുകാരുമായി തര്‍ക്കമുണ്ടായിരുന്നു. വോട്ടെടുപ്പ് തുടങ്ങി കുറേ സമയം കഴിഞ്ഞ ശേഷം ആക്കിബ് ചായ കുടിക്കാന്‍ പുറത്തിറങ്ങി. സുഹൃത്ത് ആഷിഖും
ഒപ്പമുണ്ടായിരുന്നു. ഈ സമയം ഒരു സംഘം ലീഗ് പ്രവര്‍ത്തകര്‍ ഇരുവരെയും ബലം പ്രയോഗിച്ച് പിടിച്ചുകൊ
ണ്ടുപോയി മുസ്ലിംലീഗ് ഓഫീസിലിട്ട് പൂട്ടുകയായിരുന്നുവത്രെ. പൂട്ടിയവര്‍ താക്കോലുമായി സ്ഥലം വിടുകയും ചെയ്തു. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഓഫീസിന്റെ പൂട്ട് പൊളിച്ച് ഇരുവരെയും മോചിപ്പിക്കുകയായിരുങ്കു. ഇവരെ പയ്യങ്കൂര്‍ ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് ലീഗ് പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു.

No comments:
Post a Comment