കുട്ടിക്കാലത്ത് തെരഞ്ഞെടുപ്പ് ദിവസം വരുന്നതേ വല്ലാത്ത സന്തോഷമായിരുന്നു . ബലിപെരുന്നാളിനും ചെറിയ പെരുന്നാളിനും നബിദിനത്തിനും ഒക്കെ മനസ്സിലുണ്ടാവുന്ന പോലെ വിവരിക്കാനാവാത്ത ഒരു തരം ആഹ്ലാദം .
തലേന്ന് ഉറക്കമുണ്ടാവില്ല . 'നമ്മുടെ ചിഹ്നം' എന്ന കാര്‍ഡ് മാറത്ത് പിന്‍ ചെയ്തു വെച്ച് പാര്‍ട്ടിയുടെ തൊപ്പിയും ധരിച്ചു അങ്ങോട്ടും ഇങ്ങോട്ടും മണ്ടിക്കളിച്ചു നടക്കും ഞങ്ങള്‍ കുട്ടികള്‍ . അങ്ങാടിയിലുള്ള നാണിക്കാക്കുവിന്റെ ചായക്കട അന്ന് ഞങ്ങളുടെ എല്‍ പി സ്കൂളിന്റെ അടുത്തേക്ക് മാറ്റും .
വോട്ടു ചെയ്തു തിരിച്ചു വരുന്ന എല്ലാവര്‍ക്കും പാല്‍ചായയും കല്ത്തപ്പവും കിട്ടും .
ഉമ്മയോടൊപ്പം വോട്ടു ചെയ്യാന്‍ ഞാനും പോകും .
ബൂത്തിന്റെ അകത്തേക്ക് കടക്കില്ല . പുറത്തു കാത്തു നില്ക്കും . വോട്ടു ചെയ്തു വരുന്ന ഉമ്മയുടെ കോന്തലയില്‍ പിടിച്ചു ഞാനും നടക്കും .
നാണിക്കാക്കുവിന്റെ മക്കാനി വരെ ഒപ്പം കൂടും . ഉമ്മാക്ക് കിട്ടിയ ചായയും കടിയും തന്നെയാണ് ലക്‌ഷ്യം . ഉമ്മ ചായ ഒരു മുറുക്ക് കുടിക്കും . എന്നിട്ട് എനിക്ക് തരും . കല്ത്തപ്പം ആദ്യം തന്നെ ഞാന്‍ കൈക്കലക്കിയിട്ടുണ്ടാവും . അതില്‍ നിന്ന് ഒരു കഷണം ഉമ്മാക്ക് കൊടുക്കും . അപ്പോള്‍ ഉമ്മ പറയും : ''മ്മാക്ക് മാണ്ട ന്റെ കുട്ടി തിന്നോ ..''
അന്ന് മുതിര്‍ന്നവരുടെ വിലയേറിയ ഓരോ വോട്ടും സ്ഥാനാര്‍ഥിക്കും, ഞങ്ങള്‍ കുട്ടികളുടെ വിലയേറിയ ഓരോ 'നോട്ട'വും കല്ത്തപ്പത്തിനും ആയിരിക്കും

ഇന്ന് ഉമ്മയും ഇല്ല . കല്ത്തപ്പവും ഇല്ല . പ്രവാസി ആയതു കൊണ്ട് വോട്ടും ഇല്ല .
No comments:
Post a Comment