Latest News

കര്‍ണാടകയിലെ പക്കിരപ്പയ്ക്ക് കല്ലും മണ്ണും അമൃതിനു തുല്യം! വിശപ്പടക്കാന്‍ വേറൊന്നും വേണ്ട

ബംഗളൂരു: വേണമെങ്കില്‍ ഞാന്‍ ഭക്ഷണം കഴിക്കാതിരിക്കാം, പക്ഷെ കല്ലും മണ്ണും തിന്നാതെ വയ്യ’, കര്‍ണ്ണാടകക്കാരന്‍ പക്കിരപ്പ ഹുനഗുണ്ടി ഇങ്ങനെ പറയുമ്പോള്‍ ഗ്രാമീണര്‍ക്ക് അത്ഭുതമില്ല, കാരണം വര്‍ഷങ്ങളായി അവര്‍ കാണുന്നതാണിത്. 

എന്നാല്‍ പത്താം വയസില്‍ കല്ലും, മണ്ണും, ചെളിയും, കട്ടയുമൊക്കെ തിന്നു തുടങ്ങിയ ഈ യുവാവ് തന്റെ മുപ്പതാം വയസിലും അത് തുടരുന്നു എന്ന് കേള്‍ക്കുമ്പോള്‍ അമ്പരന്നേക്കാം. പക്കിരപ്പ തിന്നുന്ന മണ്ണിന്റെയും കല്ലിന്റെയും അളവ് കുറച്ചൊന്നുമല്ല, ദിവസം മൂന്ന് കിലോയോളം വരും. എന്നിട്ടും ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലെന്നും അവകാശപ്പെടുന്നു.

പ്രത്യേകിച്ച് പോഷകാംശമൊന്നുമില്ലാത്ത വസ്തുക്കള്‍ തിന്ന് വിശപ്പടക്കുക എന്ന വിചിത്രമായ ശീലമാണിത്. "പികാ’ എന്നാണിതറിയപ്പെടുന്നത്. "ഏകദേശം ഇരുപത് വര്‍ഷത്തോളമായി ഞാന്‍ കട്ടകളും കല്ലും മണ്ണും തിന്നുന്നു. ഇത് തിന്നുത് ഞാന്‍ ഇഷ്ടപ്പെടുന്നു. ഇത് എന്റെ ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു.- പക്കിരപ്പ പറയുന്നു.

പത്താം വയസിലാണ് ഞാനിത് തുടങ്ങിയത്. ഇപ്പോള്‍ ഇതെനിക്ക് ഒരത്യാവശ്യമായി തോന്നുന്നു. എനിക്ക് ഭക്ഷണം കഴിക്കാതിരിക്കാം, പക്ഷെ കല്ലും മണ്ണും കഴിക്കാതിരിക്കാന്‍ കഴിയില്ല.- പക്കരപ്പ നയം വ്യക്തമാക്കുന്നു. എനിക്ക് പാര്‍ശ്വഫലങ്ങളൊന്നുമില്ല. എന്റെ പല്ലുകള്‍ ഇപ്പോഴും ശക്തമാണ്. എത്ര കട്ടിയേറിയ കല്ലും എനിക്ക് നിഷ്പ്രയാസം കടിച്ചു പൊട്ടിക്കാമെന്നും അദ്ദേഹം അവകാശപ്പെടുന്നു.

പക്കിരപ്പയുടെ അഭിപ്രായത്തില്‍ കെട്ടിട നിര്‍മ്മാണ വസ്തുക്കളാണ് കഴിക്കാന്‍ ഏറ്റവും "രുചികരം'. ഒരു ഗ്ലാസ് വെള്ളത്തോടൊപ്പം കഴിക്കുന്നത് "മന്ന'യെക്കാള്‍ രുചികരമാണ്. അമ്മ ചിക്കന്‍ ഫ്രൈ നല്‍കിയാലും ഇയാള്‍ക്ക് വേണ്ട, കല്ലും മണ്ണും മതി. ചൂടുള്ള കരിക്കട്ട പോലും ഇയാള്‍ക്ക് ഉപ്പേരി പോലെയാണ്. ഇയാളുടെ വിചിത്ര സ്വഭാവം തുടങ്ങിയപ്പോള്‍ മുതല്‍ ഇരുപത് വര്‍ഷത്തോളമായി സ്വന്തം വീടും ഗ്രാമവും തിന്ന് തീര്‍ക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുകയാണ് പാവം ഇയാളുടെ അമ്മ.

ഗ്രാമീണര്‍ക്കും സുഹൃത്തുക്കള്‍ക്കും ഇയാളോട് സഹതാപമുണ്ട്. പക്കിരപ്പയുടെ മണ്ണുതീറ്റയെപ്പറ്റി അറിഞ്ഞപ്പോള്‍ മുതല്‍ ഇയാളെ കാണാന്‍ ജനങ്ങള്‍ ഒഴുകിയെത്തുകയാണ്. സ്വന്തം ഗ്രാമത്തില്‍ കൂലിപ്പണികള്‍ ചെയ്താണ് ഇയാള്‍ ജീവിക്കുന്നത്. തീര്‍ത്തും ദരിദ്രനായ ഇയാള്‍ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാട് പെടുന്നു. തന്റെ കഴിവ് മറ്റുള്ളവരുടെ മുമ്പില്‍ പ്രദര്‍ശിപ്പിച്ച് പണം സമ്പാദിക്കാനാണ് പക്കിരപ്പയുടെ തീരുമാനം. അച്ഛന്‍ നാലു വര്‍ഷം മുമ്പ് മരിച്ചു. അമ്മയെ സംരക്ഷിക്കണം. മറ്റു വരുമാനമൊന്നുമില്ല. അതുകൊണ്ട് ഇനി ഇത് വരുമാനമാര്‍ഗമാക്കി മാറ്റാന്‍ തീരുമാനിച്ചിരിക്കുകയാണ് പക്കിരപ്പ.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Banglore, Karnadaka, pakkirappa.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.