Latest News

അമ്മയെ ശുശ്രൂഷിക്കാനെത്തിയ ഹോം നഴ്‌സ് മകളെ വെട്ടി പരിക്കേല്‍പ്പിച്ച് സ്വര്‍ണം കവര്‍ന്നു

പറവൂര്‍: അമ്മയെ ശുശ്രൂഷിക്കാനെത്തിയ ഹോം നഴ്‌സ് മകളെ വെട്ടി പരിക്കേല്‍പ്പിച്ച് സ്വര്‍ണം കവര്‍ന്നു. പറവൂര്‍ പെരുമ്പടന്ന കുന്നത്തുവീട്ടില്‍ സന്തോഷിന്റെ വീട്ടിലാണ് സംഭവം നടന്നത്. സന്തോഷിന്റെ പ്രായമായ അമ്മയെ ശുശ്രൂഷിക്കുന്നതിനായി എത്തിയ പൂന്തുറ സ്വദേശി മേരിയെന്ന ഹോം നഴ്‌സാണ് സന്തോഷിന്റെ ചേച്ചി അമൃതയെ വെട്ടിപരിക്കേല്‍പ്പിച്ച് സ്വര്‍ണം കവര്‍ന്നത്.

ബുധനാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് ആക്രമണം നടത്തിയത്. അമ്മയ്ക്ക് അസുഖം കൂടുതലാണെന്ന് പറഞ്ഞ് പറവൂരിലെ തെക്കേനാലുവഴിയില്‍ താമസിക്കുന്ന അമൃതയെ മേരി കസേരയില്‍ കെട്ടിയിട്ട് മാല പൊട്ടിക്കാന്‍ശ്രമിച്ചു. ഈ സമയത്ത് അമൃത മേരിയുടെ കൈയില്‍ കടിച്ചപ്പോഴാണ് സമീപത്തുണ്ടായിരുന്ന വാക്കത്തിയെടുത്ത് അമൃതയുടെ തലയിലും പുറത്തും വെട്ടിയത്.

തുടര്‍ന്ന് ഇവരുടെ ഒന്‍പത് പവന്റെ ആഭരണങ്ങളുമായി കടന്നുകളഞ്ഞു. കസേരയിലെ കെട്ട് സ്വയം അഴിച്ച് അമൃത വീടിന് പുറത്തിറങ്ങി അയല്‍വാസിയെ വിളിച്ചു. തുടര്‍ന്ന് ഓടികൂടിയ നാട്ടുകാര്‍ ഇവരെ പറവൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പിന്നീട് ഇവരെ എറണാകുളം വെല്‍ഫെയര്‍ ആശുപത്രിയിലേക്ക് മാറ്റി. പറവൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.















Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Robbery, Home Nurse, Police, case.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.