കാസര്‍കോട്: അനശ്വര രക്തസാക്ഷി സ: ഭാസ്‌കര കുമ്പളയുടെ 17-ാം രക്തസാക്ഷിത്വ വാര്‍ഷികദിനാചരണം ഏപ്രില്‍ 22ന് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിപുലമായ പരിപാടികളോടെ ആചരിക്കും. ജില്ലയിലെ മുഴുവന്‍ യൂണിറ്റുകളിലും പ്രഭാതഭേരിയോടെ പതാക ഉയര്‍ത്തും. ഷേഡിക്കാവിലെ ഭാസ്‌കര കുമ്പളയുടെ രക്തസാക്ഷി മണ്ഡപത്തില്‍ രാവിലെ 8 മണിക്ക് പുഷ്പാര്‍ച്ചനയും അനുസ്മരണയോഗവും നടക്കും.
വൈകുന്നേരം 3 മണിക്ക് കൂടി മാവിനംകട്ട കേന്ദ്രീകരിച്ച് വൈറ്റ് വളണ്ടിയര്‍ മാര്‍ച്ചും പൊതുപ്രകടനവും ആരംഭിക്കും. 4 മണിക്ക് കുമ്പള ടൗണില്‍ വച്ച് ഭാസ്‌കര കുമ്പള അനുസ്മരണ സമ്മേളനം നടക്കും. അനുസ്മരണ സമ്മേളനം സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ഒ കെ വാസു മാഷ് മുഖ്യ പ്രഭാഷണം നടത്തും.
ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റിയംഗം സോഫിയ, സിപിഐഎം ജില്ലാ സെക്രട്ടറി കെ പി സതീഷ്ചന്ദ്രന്‍, സി എച്ച് കുഞ്ഞമ്പു, എം രാജഗോപാലന്‍ എന്നിവര്‍ സംബന്ധിക്കും. തുടര്‍ന്ന് നവജിത്ത് നാരായണന്‍ അവതരിപ്പിക്കുന്ന ഏകപാത്ര നാടകം 'ഭഗത്സിംഗ് ' അരങ്ങേറും. ഭാസ്‌കര കുമ്പള അനുസ്മരണ പരിപാടി വന്‍ വിജയമാക്കാന്‍ മുഴുവന്‍ യുവജനങ്ങളും രംഗത്തിറങ്ങണമെന്ന് ജില്ലാ സെക്രട്ടറി കെ മണികണ്ഠനും പ്രസിഡന്റ് അഡ്വ. കെ രാജ്‌മോഹനും അഭ്യര്‍ത്ഥിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
![]() | GREENWOODS |
| PUBLIC SCHOOL & JUNIOR COLLEGE | |
| A.K. Road, P.O. Bekal, Kasaragod | |
ADMISSION OPEN FOR LOWER KINDERGARTEN -LKG
| |
(Age Eligibility : 3½ years as on 01-06-2014)
| |
& Limited seats are vacant in classes UKG TO IX (ICSE CURRICULUM)
| |
| For more details, contact Admission Counsellor Ph : 9895688729, 0467 3255688, 2265566, 2239566 Email:greenwoodsschool@gmail.com website: www.bekalgreenwoodsschool.com | |



No comments:
Post a Comment