ഉദുമ: തെരഞ്ഞെടുപ്പില്‍ ബോധപൂര്‍വം സംഘര്‍ഷമുണ്ടാക്കാന്‍കോണ്‍ഗ്രസും ബിജെപിയും ഗൂഢാലാചന നടത്തുകയാണെന്ന് എല്‍ഡിഎഫ് ഉദുമ മണ്ഡലം കമ്മിറ്റി ആരോപിച്ചു. ഇതിന്റെ ഭാഗമാണ് കഴിഞ്ഞ ദിവസം ചട്ടഞ്ചാലിലെ എല്‍ഡിഎഫ് ഉദുമ മണ്ഡലം കമ്മിറ്റി ഓഫീസായ കൃഷ്ണപിള്ള സ്മാരക മന്ദിരം കോണ്‍ഗ്രസുകാര്‍ അക്രമിച്ചത്.
മണ്ഡലത്തിലെ വിവിധ ഭാഗങ്ങളില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി കരുണാകരന്റെ ബോര്‍ഡുകളും പോസ്റ്ററുകളും ചുമരെഴുത്തുകളും വ്യാപകമായി നശിപ്പിച്ചു വരികയാണ്. എല്‍ഡിഎഫ്-ഐഎന്‍എല്‍ പ്രവര്‍ത്തകരെ അക്രമിക്കുകയും ചെയ്യുന്നുണ്ട്. സമാധാന അന്തരീക്ഷം നിലനില്‍ക്കുന്ന സ്ഥലത്ത് അക്രമം നടത്തി തെരെഞ്ഞടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമാണ് കോണ്‍ഗ്രസും ബിജെപിയും നടത്തുന്നത്. അക്രമികള്‍ക്കതിരെ ശക്തമായി നടപടിയെടുക്കണം.



No comments:
Post a Comment