ഉദുമ: വിവാഹത്തിന്റെ മൂന്നാം നാള്‍ ഒളിച്ചോടിയ യുവതി കാമുകനെ വിവാഹം ചെയ്ത് തിരിച്ചെത്തി. ഉദുമ ബാര എരോല്‍ കുണ്ടില്‍ രമേശയുടെ മകള്‍ പൂര്‍ണിമ (19)യാണ് കാമുകന്‍ മുള്ളേരിയ സ്വദേശിയും കാസര്‍കോട്-കാഞ്ഞങ്ങാട് റൂട്ടിലോടുന്ന സ്വകാര്യ ബസിലെ ഡ്രൈവറുമായ ലിനേഷ് എന്ന കുട്ടപ്പനൊപ്പം ഒളിച്ചോടിയത്.
ഈ മാസം നാലിനാണ് പനയല്‍ പന്നിക്കുളം പാര്‍ത്ഥ സാരഥി ക്ഷേത്രത്തില്‍ വെച്ച് പനയാല്‍ കോറോത്ത് വയലിലെ മഞ്ചുനാഥയുടെ മകന്‍ ഗുരുവയ്യയുമായി പൂര്‍ണിമയുടെ വിവാഹം നടന്നത്. 6 നു പുലര്‍ച്ചെയാണ് ഭര്‍ത്താവിനൊപ്പം കിടന്നുങ്ങിയ പൂര്‍ണിമ കാമുകനൊപ്പം ഒളിച്ചോടിയത്. കാറില്‍ മംഗലാപുരം കട്ടീല്‍ ക്ഷേത്രത്തിലെത്തിയ പൂര്‍ണിമ ഗുരുവയ്യ അണിയിച്ച താലി ഊരിവെച്ച ശേഷം ലിനേഷിനെ കല്യാണം കഴിക്കുകയായിരുന്നു.
No comments:
Post a Comment