ഉദുമ: ശനിയാഴ്ച രാവിലെ ഒമ്പത് മണിയോടെ ഷാര്‍ജയിലെ താമസസ്ഥലത്തുനിന്ന് ജോലി സ്ഥലത്തേക്ക് പുറപ്പെടുന്നതിനിടെ കുഴഞ്ഞ് വീണ് മരിച്ച ഉദുമ പള്ളം പാക്യാരയിലെ ജിലേബി മുഹമ്മദ് എന്ന മുഹമ്മദ് കുഞ്ഞി(44)യുടെ മൃതദേഹം വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ കോട്ടിക്കുളം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
ചൊവ്വാഴ്ച പുലര്‍ച്ചെ വിമാന മാര്‍ഗം മംഗലാപുരത്തെത്തിച്ച മൃതദേഹം രാവിലെ 7 മണിയോടെ പാക്യാര പളളത്തിലുളള വീട്ടിലെത്തിക്കുകയായിരുന്നു. സഹോദരന്‍ ലത്വീഫും മൃതദേഹത്തോടൊപ്പം നാട്ടിലെത്തിയിരുന്നു.
സാമൂഹ്യ പ്രവര്‍ത്തകന്‍ സാജിദ് പാക്യാരയുടെ നേതൃത്വത്തില്‍ നിയമനടപടികള്‍ പൂര്‍ത്തിയാക്കി തിങ്കളാഴ്ച രാത്രിയോടെ മൃതദേഹം സഹോദരന്‍ ലത്വീഫ് ഏററുവാങ്ങുകയായിരുന്നു. ഷാര്‍ജയില്‍ നടന്ന മയ്യത്ത് നിസ്‌കാരത്തില്‍ നിരവധി പേര്‍ പങ്കെടുത്തിരുന്നു.
No comments:
Post a Comment