ഉദുമ: ഹോട്ടലില്‍ കയറി ഉടമയെയും മകനെയും അക്രമിച്ചതായി പരാതി. കഴിഞ്ഞ ദിവസം വൈകുന്നേരം പാലക്കുന്നിലെ ക്വളിററി റസ്റ്റോറന്റിലാണ് സംഭവം.[www.malabarflash.com]
ഹോട്ടലുടമ മുസ്തഫ, മകന് അനസ് എന്നിവര്‍ക്കാണ് മര്‍ദ്ദനമേററത്. സംഘം ഹോട്ടലിലെ ഉപകരണങ്ങള്‍ നശിപ്പിച്ചതായും പരാതിയുണ്ട്. സംഭവത്തില്‍ സന്തോഷ്, കണ്ണന് തുടങ്ങി 12 പേര്‍ക്കെതിരെയാണ് ബേക്കല്‍ പോലീസ് കേസെടുത്തു.
സംഭവത്തില്‍ വ്യാപാരി വ്യവസായി സമിതി പാലക്കുന്ന് യൂണിറ്റ് പ്രതിഷേധിച്ചു.


No comments:
Post a Comment