Latest News

ബാറിന് നഗരസഭയുടെ എതിര്‍പ്പില്ലാരേഖ: കെ.പി.സി.സി.യും മുസ്ലിം ലീഗ് നേതൃത്വവും വിശദീകരണം തേടി

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെ സ്റ്റാര്‍ ഹോട്ടലിന് ബാര്‍ നടത്താന്‍ നഗരസഭ എതിര്‍പ്പില്ലാരേഖ അനുവദിച്ചതു സംബന്ധിച്ച് കെ.പി.സി.സി.യും മുസ്ലിം ലീഗ് നേതൃത്വവും ഇരുപാര്‍ട്ടികളുെടയും ജില്ലാ കമ്മിറ്റികളോട് വിശദീകരണം ആവശ്യപ്പെട്ടു. യു.ഡി.എഫ്. ആണ് കാഞ്ഞങ്ങാട് നഗരസഭ ഭരിക്കുന്നത്.

കെ.പി.സി.സി. പ്രസിഡന്റ് വി.എം.സുധീരന്‍ ഡി.സി.സി. പ്രസിഡന്റ് അഡ്വ. സി.കെ.ശ്രീധരനെ ഫോണില്‍ വിളിച്ചാണ് വിശദീകരണം ചോദിച്ചത്. മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ് ജില്ലാ ലീഗ് നേതൃത്വത്തോടും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.

കാഞ്ഞങ്ങാട് ആലാമിപ്പള്ളിയിലെ രാജ് റസിഡന്‍സിക്കാണ് കഴിഞ്ഞദിവസം ചേര്‍ന്ന നഗരസഭാ യോഗം ബാര്‍ തുടങ്ങാന്‍ എതിര്‍പ്പില്ലാരേഖ നല്കാന്‍ തീരുമാനിച്ചത്. ഐകകണ്‌ഠ്യേനയായിരുന്നു തീരുമാനം. നാലുനക്ഷത്രപദവിയുള്ള ഹോട്ടലാണിത്. യു.ഡി.എഫ്. ഭരിക്കുന്ന തദ്ദേശസ്വയംഭരണസ്ഥാപനങ്ങളൊന്നും പുതിയ ബാറുകള്‍ക്ക് അനുമതി നല്‌കേണ്ടെന്ന കെ.പി.സി.സി.യുടെ സര്‍ക്കുലര്‍ അതത് കോണ്‍ഗ്രസ് ഓഫീസുകളിലെത്തിയിട്ട് ദിവസങ്ങളേ ആയുള്ളു. അതിനിടെയാണ് കാഞ്ഞങ്ങാട് നഗരസഭ അതിനു വിരുദ്ധനിലപാടെടുത്തത്.

റിപ്പോര്‍ട്ട് ബുധനാഴ്ച കെ.പി.സി.സി. പ്രസിഡന്റിനു കൈമാറുമെന്ന് കാസര്‍കോട് ഡി.സി.സി. അധ്യക്ഷന്‍ അഡ്വ. സി.കെ.ശ്രീധരന്‍ അറിയിച്ചു. ടി.പി.ചന്ദ്രശേഖരന്‍വധക്കേസുമായി ബന്ധപ്പെട്ട് താന്‍ ചൊവ്വാഴ്ച ഹൈക്കോടതിയിലായതിനാലാണ് റിപ്പോര്‍ട്ടഅയക്കാന്‍ ഒരു ദിവസത്തെ സാവകാശം വേണ്ടിവന്നതെന്നും ടി.പി.കേസിലെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍കൂടിയായ സി.കെ.ശ്രീധരന്‍ വ്യക്തമാക്കി.
പ്രാഥമികാേന്വഷണത്തില്‍ മനസ്സിലായത് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ രണ്ടുപേര്‍മാത്രമേ നഗരസഭായോഗത്തില്‍ പങ്കെടുത്തിട്ടുള്ളൂവെന്നാണെന്നും ഇവര്‍ രണ്ടുപേരും ഇതിനെ അനുകൂലിച്ചതെന്തുകൊണ്ടെന്ന് അന്വേഷിക്കുമെന്നും സി.കെ.ശ്രീധരന്‍ പറഞ്ഞു. 

മറ്റുള്ള കൗണ്‍സിലര്‍മാര്‍ എന്തുകൊണ്ടു പങ്കെടുത്തില്ലെന്നതും അന്വേഷണത്തിലുണ്ടാകും. ഇടതുപാര്‍ട്ടികളുടെയും ബി.ജെ.പി.യുടെയും കൗണ്‍സിലര്‍മാര്‍ അനുകൂലനിലപാടെടുത്തതുമൂലമാണ് എതിര്‍പ്പില്ലാരേഖയാവശ്യെപ്പടുന്ന അജന്‍ഡ പാസായതെന്ന് കോണ്‍ഗ്രസ് കൗണ്‍സിലര്‍ കൂടിയായ വൈസ്‌ചെയര്‍മാന്‍ പ്രഭാകരന്‍ വാഴുന്നോറടി നല്കിയ മറുപടിയിലുണ്ടെന്നും സി.കെ.ശ്രീധരന്‍ പറഞ്ഞു. 

എതിര്‍ചേരിയിലുള്ളവര്‍ അത്തരമൊരു തീരുമാനം കൈക്കൊള്ളുമ്പോള്‍ വിയോജനക്കുറിപ്പ് എഴുതിവെക്കേണ്ട ഉത്തരവാദിത്വം കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ കാട്ടണമായിരുന്നുവെന്നും ഇതെല്ലാം ഉള്‍പ്പെടുന്ന സമഗ്രറിപ്പോര്‍ട്ടാകും കെ.പി.സി.സി. പ്രസിഡന്റിന് അയക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുസ്ലിം ലീഗ് ജില്ലാ നേതൃത്വം കാഞ്ഞങ്ങാട് പ്രാദേശികനേതൃത്വത്തോടും വിശദീകരണം ആവശ്യപ്പെട്ടുകഴിഞ്ഞു. ഇതിന്റെ ഭാഗമായി ബുധനാഴ്ച മുസ്ലിം ലീഗ് കാഞ്ഞങ്ങാട് മുനിസിപ്പല്‍ കമ്മിറ്റിയോഗം വിളിച്ചിട്ടുണ്ട്. മുസ്ലിം ലീഗിലെ എം.പി.ഹസീന താജുദ്ദീനാണ് കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍ പേഴ്‌സണ്‍.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
GREENWOODS
PUBLIC SCHOOL & JUNIOR COLLEGE
A.K. Road, P.O. Bekal, Kasaragod
ADMISSION OPEN FOR LOWER KINDERGARTEN -LKG
(Age Eligibility : 3½ years as on 01-06-2014)
& Limited seats are vacant in classes UKG TO IX (ICSE CURRICULUM)
For more details, contact Admission Counsellor
Ph : 9895688729, 0467 3255688, 2265566, 2239566
Email:greenwoodsschool@gmail.com
website: www.bekalgreenwoodsschool.com

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.