ചെറുവത്തൂര്‍: ദേശീയപാതയില്‍ ചെറുവത്തൂര്‍ ചെക്‌പോസ്റ്റിന് സമീപം രണ്ട് കാറും ഓട്ടോറിക്ഷയും അപകടത്തില്‍പ്പെട്ടു. 11 പേര്‍ക്ക് പരിക്കേറ്റു. അച്ഛനും അമ്മയും രണ്ട് കുട്ടികളുമടങ്ങുന്ന ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് സാരമായി പരിേക്കറ്റു.
കാഞ്ഞങ്ങാട്ടുനിന്ന് തൃക്കരിപ്പൂരിലേക്ക് വരികയായിരുന്ന ഒട്ടോറിക്ഷയും മണിപ്പാലില്‍നിന്ന് മാട്ടൂല്‍ നോര്‍ത്തിലേക്ക് പോവുകയായിരുന്നു കാറും മലപ്പുറം താനൂരില്‍നിന്ന് നീലേശ്വരം ചിറപ്പുറത്തേക്ക് പോവുകയായിരുന്ന കാറുമാണ് അപകടത്തില്‍പ്പെട്ടത്. ചൊവ്വാഴ്ച രാത്രി ഒമ്പതുമണിയോടെയായിരുന്നു അപകടം.
ഓട്ടോറിക്ഷാ ഡ്രൈവര്‍ തൃക്കരിപ്പൂര്‍ ചക്രപാണി ക്ഷേത്രത്തിനുസമീപത്തെ വേണു മാരാര്‍ (45), ഭാര്യ റീന (38), മക്കള്‍ ചൈതന്യ (9), ശരണ്യ (7), മാട്ടൂലിലേക്ക് പോകുന്ന കാറിലുണ്ടായിരുന്ന അബ്ദുള്‍റഹ്മാന്‍ (48)), ഭാര്യ റഹീമ (35), മാതാവ് സൗദ (65), മക്കള്‍ ഹാഫീസ് (8), അഫ്‌റ (6), ഡ്രൈവര്‍ ഫാസില്‍, മലപ്പുറത്തുനിന്നുള്ള കാറിന്റെ ഡ്രൈവര്‍ താനൂര്‍ കുണ്ടൂരിലെ അഫ്‌സല്‍ (30) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇവരില്‍ ഒട്ടോറിക്ഷയിലുണ്ടായിരുന്ന വേണുമാരാര്‍, റീന, ചൈതന്യ, ശരണ്യ എന്നിവരുടെ പരിക്ക് സാരമുള്ളതാണ്. ഇവരെ മംഗലാപുരം യൂണിറ്റി ഹോസ്പിറ്റലിലും മറ്റുള്ളവരെ ചെറുവത്തൂര്‍ കെ.എ.എച്ച്. ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു.
അപകടത്തില്‍പ്പെട്ട വാഹനങ്ങള്‍ പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. അപകടശബ്ദം കേട്ട് ഓടിയെത്തിയ ചന്തേര പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ ചെറുവത്തൂര്‍ കൊവ്വല്‍ സ്വദേശി കിഷോറാണ് പരിക്കേറ്റവരെ ആസ്പത്രിയിലെത്തിക്കാന്‍ നേതൃത്വം നല്കിയത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
![]() | GREENWOODS |
| PUBLIC SCHOOL & JUNIOR COLLEGE | |
| A.K. Road, P.O. Bekal, Kasaragod | |
ADMISSION OPEN FOR LOWER KINDERGARTEN -LKG
| |
(Age Eligibility : 3½ years as on 01-06-2014)
| |
& Limited seats are vacant in classes UKG TO IX (ICSE CURRICULUM)
| |
| For more details, contact Admission Counsellor Ph : 9895688729, 0467 3255688, 2265566, 2239566 Email:greenwoodsschool@gmail.com website: www.bekalgreenwoodsschool.com | |



No comments:
Post a Comment