കാഞ്ഞങ്ങാട്: അലാമിപ്പള്ളിയിലെ രാജ് റസിഡന്‍സിക്ക് ബാര്‍ ലൈസന്‍സ് അനുവദിക്കാന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്ത തീരുമാനം റദ്ദ് ചെയ്യാന്‍ കോണ്‍ഗ്രസ്‌ലീഗ് നേതൃ യോഗം തീരുമാനിച്ചു. ഇതിനു വേണ്ടി അടിയന്തിര കൗണ്‍സില്‍ യോഗം വിളിച്ചു ചേര്‍ക്കാന്‍ ചെയര്‍പേഴ്‌സണ്‍ ഹസീനാ താജുദ്ദീനോട് യു ഡി എഫ് നേതൃത്വം ആവശ്യപ്പെട്ടു.
ബാര്‍ ലൈസന്‍സിനെതിരെ സംസ്ഥാന തലത്തില്‍ തന്നെ കെ പി സി സിയും മുസ്‌ലിം ലീഗും ഉള്‍പ്പെടെയുള്ള ഘടകകക്ഷികളും സ്വീകരിച്ച കര്‍ശന നിലപാടിന് ഘടക വിരുദ്ധമായി കാഞ്ഞങ്ങാട്ടെ യു ഡി എഫ് നേതൃത്വം നക്ഷത്ര ബാറിന് അനുകൂലമായി തീരുമാനം കൈക്കൊണ്ടത് വന്‍ വിവാദമായിരുന്നു.

ചൊവ്വാഴ്ച രാവിലെ തന്നെ കെ പി സി സി പ്രസിഡണ്ട് വി എം സുധീരന്‍ കാസര്‍കോട് ഡി സി സി പ്രസിഡണ്ട് അഡ്വ. സി കെ ശ്രീധരനെ ടെലിഫോണില്‍ ബന്ധപ്പെട്ട് വിവരം ആരാഞ്ഞു. സംഭവം അന്വേഷിച്ച് അടിയന്തിര റിപ്പോര്‍ട്ട് നല്‍കാനും സുധീരന്‍ ആവ ശ്യപ്പെട്ടു.
തല്‍സമയം ടി പി ചന്ദ്രശേഖരന്‍ വധക്കേസിന്റെ അപ്പീലുമായി ബന്ധപ്പെട്ട് എറണാകുളത്തായിരുന്ന ഡി സി സി പ്രസിഡണ്ട് ബുധനാഴ്ച പുലര്‍ച്ചെ കാഞ്ഞങ്ങാട്ടെത്തി രാവിലെ തന്നെ അടിയന്തിര യോഗം വിളിച്ചു ചേര്‍ത്തു. വൈസ് ചെയര്‍മാനും സ്ഥിരം സമിതി ചെയര്‍മാന്മാരും ഉള്‍പ്പെടെയുള്ള എട്ടംഗ കൗണ്‍സിലര്‍മാര്‍ ബുധനാഴ്ച രാവിലെ പത്തിന് ഹൊസ്ദുര്‍ഗ് അതിഥി മന്ദിരത്തിലെത്തി ഡി സി സി പ്രസിഡണ്ടിന് വിശദീകരണം നല്‍കി.
കെ പി സി സി നിര്‍വ്വാഹക സമിതിയംഗം അഡ്വ. എം സി ജോസ്, ഡി സി സി ജനറല്‍ സെക്രട്ടറിമാരായ അഡ്വ. ടി കെ സുധാകരന്‍, അഡ്വ. ടി കെ ചന്ദ്രശേഖരന്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് എം അസിനാര്‍, മണ്ഡലം പ്രസിഡണ്ട് എം കുഞ്ഞികൃഷ്ണന്‍ എന്നിവര്‍ യോഗത്തിലെത്തി. ബാര്‍ ലൈസന്‍സുമായി ബന്ധപ്പെട്ട് പാര്‍ട്ടി തീരുമാനം ലഭിക്കാത്തത് കൊണ്ടാണ് യോഗത്തില്‍ നിന്നും വിട്ടുനിന്നതെന്ന് കൗണ്‍സിലില്‍ പങ്കെടുക്കാതിരുന്ന ആറു കൗണ്‍സിലര്‍മാര്‍ വിശദീകരിച്ചു.
ഇതേ സമയം 43 അംഗ സഭയില്‍ 22 അംഗങ്ങള്‍ ബി ജെ പി സി പി എം കൗണ്‍സിലര്‍മാരാണെന്നും അവര്‍ക്ക് ഭൂരിപക്ഷമുള്ളതുകൊണ്ടാണ് അജണ്ട പാസായതുമെന്നുമാണ് വൈസ് ചെയര്‍മാന്‍ പ്രഭാകരന്‍ വാഴുന്നോറടി വിശദീകരിച്ചത്.
കൗണ്‍സില്‍ യോഗത്തില്‍ യു ഡി എഫ് പക്ഷത്ത് 13 പേര്‍ മാത്രമാണ് ഹാജരുണ്ടായതെന്നും അതുകൊണ്ടാണ് നിഷ്പക്ഷത പാലിച്ചതെന്നും പ്രഭാകരന്‍ വിശദീകരിച്ചു. ഇതേ തുടര്‍ന്ന് അടിയന്തിര കൗണ്‍സില്‍ വിളിച്ച് ചേര്‍ത്ത് തീരുമാനം റദ്ദ് ചെയ്യാന്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെ എട്ട് കൗണ്‍സിലര്‍മാര്‍ രേഖാമൂലം ചെയര്‍പേഴ്‌സന് കത്ത് നല്‍കാനും യോഗം തീരുമാനിച്ചു.
ഇത് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് ഉച്ചയോടെ കെ പി സി സി പ്രസിഡണ്ടിന് ഡി സി സി പ്രസിഡണ്ട് അടിയന്തിര ഫാക്‌സ് നല്‍കുകയും ചെയ്തു.
കഴിഞ്ഞ ദിവസത്തെ കൗണ്‍സില്‍ യോഗത്തില്‍ സംബന്ധിച്ച എട്ട് കൗണ്‍സിലര്‍മാരോടും വിയോജനക്കുറിപ്പ് രേഖപ്പെടുത്താന്‍ ബുധനാഴ്ച രാവിലെ മുനിസിപ്പല്‍ ലീഗ് ഓഫീസില്‍ ചേര്‍ന്ന ലീഗ് നേതൃയോഗം ആവശ്യപ്പെട്ടു. പതിനൊന്നംഗ കൗണ്‍സിലര്‍മാരില്‍ അഡ്വ. എന്‍ എ ഖാലിദ് ഉള്‍പ്പെടെയുള്ള മൂന്ന് പേര്‍ കഴിഞ്ഞ കൗണ്‍സില്‍ യോഗത്തില്‍ ഹാജരായിരുന്നില്ല.

ബാര്‍ ലൈസന്‍സ് അനുവദിക്കാനുള്ള തീരുമാനത്തിനെതിരെ വിയോജനക്കുറിപ്പ് രേഖപ്പെടുത്തി സര്‍ക്കാരിനെ അറിയിക്കാനാണ് ലീഗ് നേതൃത്വം തീരുമാനിച്ചിട്ടുള്ളത്. ബാര്‍ ലൈസന്‍സുമായി ബന്ധപ്പെട്ട വിഷയത്തില്‍ നഗരസഭയിലെ ലീഗ് പ്രതിനിധികള്‍ കൈക്കൊണ്ട നിലപാടുകള്‍ അടക്കമുള്ള കാര്യങ്ങള്‍ ഉള്‍പ്പെടുത്തി സംസ്ഥാന നേതൃത്വത്തിന് റിപ്പോര്‍ട്ട് നല്‍കാന്‍ യോഗം തീരുമാനിച്ചു.
മണ്ഡലം പ്രസിഡണ്ട് ബശീര്‍ വെള്ളിക്കോത്ത്, ജനറല്‍ സെക്രട്ടറി എം പി ജാഫര്‍, മുനിസിപ്പല്‍ സെക്രട്ടറി കെ മുഹമ്മദ് കുഞ്ഞി, എന്‍ എ ഖാലിദ് ഒഴികെയുള്ള ലീഗ് കൗണ്‍സിലര്‍മാരും യോഗത്തില്‍ സംബന്ധിച്ചു.
ബാര്‍ ലൈസന്‍സ് വിവാദത്തിന്റെ പാശ്ചാത്തലത്തില്‍ ബി ജെ പി കൗണ്‍സിലര്‍മാരുടെയും മുനിസിപ്പല്‍ ഭാരവാഹികളുടെയും അടിയന്തിര യോഗം പുതിയകോട്ട കെ ജി മാരാര്‍ മന്ദിരത്തില്‍ വിളിച്ചു ചേര്‍ത്തതായി ജില്ലാ സെക്രട്ടറി അഡ്വ. കെ ശ്രീകാന്ത് അറിയിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
![]() | GREENWOODS |
| PUBLIC SCHOOL & JUNIOR COLLEGE | |
| A.K. Road, P.O. Bekal, Kasaragod | |
ADMISSION OPEN FOR LOWER KINDERGARTEN -LKG
| |
(Age Eligibility : 3½ years as on 01-06-2014)
| |
& Limited seats are vacant in classes UKG TO IX (ICSE CURRICULUM)
| |
| For more details, contact Admission Counsellor Ph : 9895688729, 0467 3255688, 2265566, 2239566 Email:greenwoodsschool@gmail.com website: www.bekalgreenwoodsschool.com | |

No comments:
Post a Comment