കാഞ്ഞങ്ങാട്: ഭാരതത്തിന്റെ വൈവിധ്യങ്ങള്‍ നൃത്താവിഷ്‌കാരമാക്കി വന്ദേമാതരം അരങ്ങേറി. ശാസ്ത്രീയനൃത്തങ്ങള്‍, നാടോടികലകള്‍ എന്നിവ സമന്വയിപ്പിച്ചുകൊണ്ടുള്ള വന്ദേമാതരം കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് നടന്നത്.
കഥകളി, തുള്ളല്‍, ഒപ്പന, മാര്‍ഗംകളി, വടക്കന്‍പാട്ട്, വഞ്ചിപ്പാട്ട്, മോഹിനിയാട്ടം, ഭഗവത്ഗീത, ഖുര്‍ആന്‍, ബൈബിള്‍, ഭരതനാട്യം, പഞ്ചാബി, യക്ഷഗാനം, കുച്ചുപ്പുടി, ഒഡിസി, കഥക് തുടങ്ങി സ്വാതന്ത്ര്യസമരംവരെ നൃത്താവിഷ്‌കാരങ്ങളായി. കാഞ്ഞങ്ങാട് ലയം കലാക്ഷേത്രമാണ് പരിപാടി സംഘടിപ്പിച്ചത്.
ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. നഗരസഭാധ്യക്ഷ എം.പി.ഹസീന താജുദ്ദീന്‍ അധ്യക്ഷത വഹിച്ചു. സംഗീതനാടക അക്കാദമി ചെയര്‍മാന്‍ സൂര്യ കൃഷ്ണമൂര്‍ത്തി, കണ്ണൂര്‍ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. ഖാദര്‍ മാങ്ങാട്, പ്രഭാകരന്‍ വാഴുന്നോറടി, ഡോ. ആര്‍.സി. കരിപ്പത്ത്, വാസു ചോറോട്, കെ.വേണുഗോപാലന്‍ നമ്പ്യാര്‍, ഡോ. ജിനേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.




No comments:
Post a Comment