Latest News

ഇന്നസെന്റിനെ കാണാന്‍ മോഹന്‍ലാലെത്തി

ചാലക്കുടി: എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥിയായി ചാലക്കുടിയില്‍ മത്സരിക്കുന്ന താരസംഘടനയുടെ പ്രസിഡന്റായ ഇന്നസെന്റിനെ കാണാന്‍ സംഘടനയുടെ സെക്രട്ടറി മോഹന്‍ലാലെത്തി.

ഊട്ടിയില്‍നിന്ന് കാര്‍ മാര്‍ഗ്ഗം എറണാകുളത്തേക്ക് പോകുമ്പോള്‍ ഞായറാഴ്ച ഉച്ചയ്ക്ക് 11.30ഓടെ മുരിങ്ങൂര്‍ 'ക്ലേ ഇന്‍' ഹോട്ടലിലാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. കൊരട്ടി ചിറങ്ങരയില്‍ തിരഞ്ഞെടുപ്പു പര്യടനത്തിലായിരുന്ന ഇന്നസെന്റ് പ്രവര്‍ത്തകര്‍ക്കൊപ്പം ഹോട്ടലില്‍ എത്തുകയായിരുന്നു.

ഇന്നസെന്റുമായുള്ള കൂടിക്കാഴ്ച സൗഹാര്‍ദ്ദ സന്ദര്‍ശനമാണെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ഇന്നസെന്റിന് സഹോദരസ്ഥാനമാണ് നല്‍കുന്നത്. എനിക്ക് മാത്രമല്ല, ഒരുപാടുപേര്‍ക്ക് ഇന്നസെന്റ് സഹോദരനാണ്. ഇന്നസെന്റിനെ അടുത്തറിയാവുന്നവര്‍ക്ക് ഇതിന്റെ അര്‍ത്ഥം അറിയാം. അമ്മയുടെ പ്രസിഡന്റ് എന്ന നിലയില്‍ വളരെ നല്ല പ്രവര്‍ത്തനമാണ് അദ്ദേഹം നടത്തിയിട്ടുള്ളത്. രോഗം പിടിപ്പെട്ട് ഭേദപ്പെട്ട് ഊര്‍ജ്ജസ്വലനായി ഇപ്പോള്‍ തിരിച്ചുവന്നിരിക്കുകയാണ്. ഇന്നസെന്റിനുവേണ്ടി മറ്റ് കാര്യങ്ങള്‍ക്കൊപ്പം സിനിമയ്ക്കുവേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്യുവാനാകും. മലയാളസിനിമ വലിയ പ്രതിസന്ധി നേരിടുന്ന കാലഘട്ടമാണ് -മോഹന്‍ലാല്‍ പറഞ്ഞു.

തന്റെയും സിനിമാ കുടുംബാംഗങ്ങളുടെയും എല്ലാ ഭാവുകങ്ങളും ആശംസകളും ഇന്നസെന്റിന് നേരുകയാണെന്നും മോഹന്‍ലാല്‍ പറഞ്ഞു.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള സമയം കഴിഞ്ഞുവെന്നും പ്രചാരണത്തിന് മറ്റുള്ളവര്‍ ഉണ്ടെന്നും അടുത്തുള്ളവരെ ചൂണ്ടിക്കാണിച്ച് മോഹന്‍ലാല്‍ പറഞ്ഞു. പ്രചാരണത്തിന് ഇറങ്ങുകയല്ലേ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മോഹന്‍ലാല്‍.
പ്രചാരണരംഗത്തേക്ക് അമ്മയില്‍നിന്ന് ആരേയും ക്ഷണിച്ചിട്ടില്ലെന്ന് ഇന്നസെന്റ് പറഞ്ഞു.















Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.