മംഗലാപുരം: വീട്ടുപകരണങ്ങള്‍ക്കുള്ളില്‍ ഒളിപ്പിച്ച് രഹസ്യമായി സ്വര്‍ണം കടത്താന്‍ ശ്രമിക്കവെ മംഗലാപുരം വിമാനത്താവളത്തില്‍ മലയാളി യുവതി അടക്കം രണ്ടുപേര്‍ പിടിയിലായി. മൂന്നേകാല്‍ കിലോ സ്വര്‍ണവുമായ കാസര്‍ഗോഡ് കുമ്പള സ്വദേശി അബ്ദുല്‍ നിസാര്‍, ബന്ധു ഫൗസിയ എന്നിവരെയാണ് ഡി.ആര്‍.ഐ പിടികൂടിയത്. ഫൗസിയയുടെ അഞ്ചുവയസ്സുള്ളകുട്ടിയും ഇവരോടൊപ്പമുണ്ടായിരുന്നു.
കാര്‍ സ്റ്റീരിയോ, ഡിജിറ്റല്‍ റെക്കോര്‍ഡര്‍, പോപ്‌കോണ്‍ മെഷീന്‍ തുടങ്ങിയ ഉപകരണങ്ങള്‍ക്കുള്ളിലാക്കിയാണ് സ്വര്‍ണം കൊണ്ടുവന്നത്. ചെറിയ ബിസ്‌കറ്റ് രൂപത്തിലും ഇലക്ട്രിക് വയറിന്റെയും രൂപത്തിലായിരുന്നു സ്വര്‍ണം.
പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ ഇവരെ സംശയത്തിന്റെ പേരില്‍ ഡിആര്‍ഐ വീണ്ടും പരിശോധന നടത്തവെയാണ് സ്വര്‍ണം പിടികൂടിയത്. ദുബായ് മസ്‌കറ്റ് മംഗലാപുരം എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനത്തിലാണ് ഇവരെത്തിയത്. പിടികൂടിയ സ്വര്‍ണത്തിന് 94 ലക്ഷം രൂപ വിലവരും.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment