Latest News

കള്ളപ്പണം കണ്ടെത്താന്‍ നിയോഗിച്ച ഉദ്യോഗസ്ഥര്‍ കൈക്കൂലിവാങ്ങിയെന്ന് വിജിലന്‍സ്

കാസര്‍കോട്: തിരഞ്ഞെടുപ്പിനിടയില്‍ കള്ളപ്പണമൊഴുകുന്നത് കണ്ടെത്താന്‍ നിയോഗിച്ച ഫ്‌ളൈയിങ്ങ്‌ സ്‌ക്വാഡ് ഉദ്യോഗസ്ഥര്‍ കൈക്കൂലിവാങ്ങിയെന്ന് വിജിലന്‍സ്. ഒന്നേമുക്കാല്‍ ലക്ഷം രൂപ സ്വകാര്യവ്യക്തിയില്‍നിന്ന് പിടികൂടിയത് മറച്ചുവെയ്ക്കാന്‍ പതിനായിരം രൂപ കൈക്കൂലിവാങ്ങിയെന്നാണ് വിജിലന്‍സ് കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് ആരോപണവിധേയരായ നാലുപേരെ തിരഞ്ഞെടുപ്പുജോലികളില്‍നിന്ന് ഒഴിവാക്കി.

സൂപ്രണ്ട് തസ്തികയിലുള്ള ഉദ്യോഗസ്ഥന്‍, ഒരു സിവില്‍ പോലീസ് ഓഫീസര്‍, ഡ്രൈവര്‍, വീഡിയോഗ്രാഫര്‍ എന്നിവരെയാണ് തിരഞ്ഞെടുപ്പുജോലികളില്‍നിന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ വിലക്കിയിത്.

കാസര്‍കോടിനും കാഞ്ഞങ്ങാടിനും ഇടയില്‍വെച്ചാണ് വ്യാഴാഴ്ച സ്വകാര്യവ്യക്തിയില്‍ നിന്ന് ഒന്നേമുക്കാല്‍ ലക്ഷം രൂപ ഫ്‌ളൈയിങ് സ്‌ക്വാഡ് പിടികൂടിയത്. വന്‍ തുക പിടികൂടിയത് മറച്ചുവെയ്ക്കാന്‍ പതിനായിരം രൂപ സ്‌ക്വാഡിന് കൈക്കൂലിനല്‍കിയതായി സ്വകാര്യവ്യക്തി വിജിലന്‍സില്‍ വിവരംനല്‍കി. പച്ചക്കായക്കച്ചവടംനടത്തുന്ന ഒരാളില്‍നിന്നാണ് സംഘം കൈക്കൂലി വാങ്ങിയെതെന്നാണ് സൂചന.

വിജിലന്‍സ് സി.ഐ. പി.ബാലകൃഷ്ണന്‍ നായര്‍ ഈ വിവരം കളക്ടറേറ്റിലെത്തി അറിയിക്കുകയായിരുന്നു. എന്നാല്‍, സംഭവത്തില്‍ രേഖാമൂലം പരാതിനല്‍കാന്‍ കൈക്കൂലിനല്‍കിയവര്‍ തയ്യാറാവാഞ്ഞതിനാല്‍ വിജിലന്‍സിന് കേസ് രജിസ്റ്റര്‍ ചെയ്യാനായില്ല. സംഭവമറിഞ്ഞയുടന്‍ നാലുപേരെയും തിരഞ്ഞെടുപ്പുജോലികളില്‍ നിന്ന് ഒഴിവാക്കാന്‍ തിരഞ്ഞെടുപ്പ് ഓഫീസര്‍കൂടിയായ കളക്ടര്‍ പി.എസ്.മുഹമ്മദ് സഗീര്‍ നിര്‍ദേശംനല്‍കി.

കൈക്കൂലിവാങ്ങുന്നത് തെളിവുസഹിതം പിടികൂടാനായില്ലെന്നും വിവരം ലഭിച്ചതു മാത്രമേയുള്ളൂവെന്നും വിജിലന്‍സ് സി.ഐ. ബാലകൃഷ്ണന്‍ പറഞ്ഞു. രേഖാമൂലം പരാതിനല്‍കാന്‍ കൈക്കൂലിനല്‍കിയെന്ന് അറിയച്ചവര്‍ തയ്യാറായില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സംഭവത്തില്‍ വിജിലന്‍സാണ് നടപടിയെടുക്കേണ്ടതെന്നും ആരോപണ വിധേയരായവരെ തിരഞ്ഞെടുപ്പുജോലികളില്‍നിന്ന് ഒഴിവാക്കാന്‍ നിര്‍ദേശം നല്‍കിയതായും കളക്ടര്‍ പി.എസ്.മുഹമ്മദ് സഗീര്‍ പറഞ്ഞു. രേഖാമൂലം പരാതിയില്ലാതെ മറ്റു നടപടികള്‍ സ്വീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.















Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Flying Squard, Vigilance.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.