ബദിയടുക്ക: ബദിയടുക്ക ടൗണിലെ ഇറച്ചിക്കടയില്‍ നിന്നും വിറ്റ പോത്തിറച്ചിയില്‍ പുഴുക്കള്‍. പരാതിയെ തുടര്‍ന്ന് കട ആര്യോഗവകുപ്പ് അധികൃതര്‍ പൂട്ടിച്ചു.
ബദിയടുക്ക ടൗണില്‍ പുത്തൂര്‍ റോഡിലെ പെട്രോള്‍ പമ്പിനടുത്ത ഇറച്ചിക്കടയാണ് തിങ്കളാഴ്ച ബദിയടുക്ക പഞ്ചായത്തിലെ ആരോഗ്യവകുപ്പ് അധികൃതര്‍ റെയ്ഡ് നടത്തി സീല്‍ ചെയ്തത്. വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന ഈ കട ബദിയടുക്ക ടൗണിലെ ഏക പോത്തിറച്ചി വില്‍പന ശാലയാണ്.
മണിയംപാറയിലെ ഹസന്‍ എന്നയാള്‍ ബദിയടുക്ക പഞ്ചായത്ത് സെക്രട്ടറിക്ക് നല്‍കിയ പരാതിയെതുടര്‍ന്നാണ് നടപടി. ഹസന്‍ തിങ്കളാഴ്ച രാവിലെ കടയില്‍ നിന്ന് വീട്ടിലേക്ക് വാങ്ങിയ പോത്തിറച്ചിയിലാണ് പുഴുക്കള്‍ കണ്ടത്. പുഴുക്കളുള്ള ഇറച്ചിയുമായി ഹസന്‍ നേരെ പഞ്ചായത്ത് ഓഫീസിലെത്തി സെക്രട്ടറിയേയും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരേയും കാണിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഉടന്‍ തന്നെ കടയില്‍ പരിശോധന നടത്തുകയും സീല്‍ ചെയ്യുകയുമായിരുന്നു.
ഈ സംഭവമറിഞ്ഞ് മൂക്കംപാറയിലെ ഒരു വീട്ടില്‍ ഒരുക്കിയ സദ്യ കഴിക്കാന്‍ ആരും എത്തിയില്ല. ഈ കടയില്‍ നിന്നാണ് വീട്ടിലേക്ക് മരണാനന്തര ചടങ്ങിനോടനുബന്ധിച്ച സദ്യയൊരുക്കാന്‍ ഇറച്ചി വാങ്ങിയത്. ഈ ഇറച്ചിയിലും പുഴുക്കള്‍ ഉണ്ടാകാമെന്ന് കരുതിയാണ് ആളുകള്‍ ഭക്ഷണം കഴിക്കാന്‍ പോകാതിരുന്നതെന്നാണ് വിവരം. കടയുടമക്കെതിരെ കേസെടുത്ത് നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന് പഞ്ചായത്ത് ഓഫീസ് അധികൃതര്‍ അറിയിച്ചു. അതേസമയത്തെ വൈദ്യുതി മുടക്കത്തെ തുടര്‍ന്ന് ഇറച്ചി ശരിയായ രീതിയില്‍ സൂക്ഷിക്കാന്‍ കഴിയാതിരുന്നതിനാലാണ് പുഴുക്കളുണ്ടായതെന്നും പറയപ്പെടുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Meat, health, rade.
![]() | GREENWOODS |
| PUBLIC SCHOOL & JUNIOR COLLEGE | |
| A.K. Road, P.O. Bekal, Kasaragod | |
ADMISSION OPEN FOR LOWER KINDERGARTEN -LKG
| |
(Age Eligibility : 3½ years as on 01-06-2014)
| |
& Limited seats are vacant in classes UKG TO IX (ICSE CURRICULUM)
| |
| For more details, contact Admission Counsellor Ph : 9895688729, 0467 3255688, 2265566, 2239566 Email:greenwoodsschool@gmail.com | |

No comments:
Post a Comment