വള്ളിക്കുന്ന്: വീട്ടമ്മ 17കാരനുമൊത്ത് ഒളിച്ചോടിയതായി പരാതി. വള്ളിക്കുന്ന് ഉഷാ നഴ്‌സറിക്കു സമീപം താമസിക്കുന്ന മുപ്പത്തഞ്ചുകാരിയാണു കിഴക്കെപ്പാട്ടിലെ 17കാരനുമൊത്ത് ബുധനാഴ്ച പുലര്‍ച്ചെ ഒളിച്ചോടിയത്. യുവതിയുടെ വീടിനു സമീപം താമസിക്കുന്ന കുട്ടി യുവതിയുടെ മകന്റെ കൂട്ടുകാരനായതിനാല്‍ ഇവര്‍ തമ്മിലുള്ള ബന്ധം മറ്റുള്ളവര്‍ക്കു സംശയമുണ്ടാക്കിയില്ലെന്നു നാട്ടുകാര്‍ പറയുന്നു. പതിനേഴും പതിനഞ്ചും വയസ്സുള്ള മക്കളുടെ മാതാവുകൂടിയാണു ഇവര്‍.
പുലര്‍ച്ചെ മാതാവിനെ കാണാതിരുന്ന മക്കള്‍ ചെറിയച്ഛനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് പരപ്പനങ്ങാടി പോലിസില്‍ വിവരമറിയിക്കുകയായിരുന്നു. ഇരുവരുടെയും മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണെന്നു പോലിസ് പറഞ്ഞു.
പുലര്‍ച്ചെ മാതാവിനെ കാണാതിരുന്ന മക്കള്‍ ചെറിയച്ഛനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് പരപ്പനങ്ങാടി പോലിസില്‍ വിവരമറിയിക്കുകയായിരുന്നു. ഇരുവരുടെയും മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണെന്നു പോലിസ് പറഞ്ഞു.

No comments:
Post a Comment