തിരുവനന്തപുരം: എക്‌സൈസ് ഗാര്‍ഡിനെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുളത്തൂര്‍ തൃപ്പാദപുരം രാജഗിരി വീട്ടില്‍ രമേശ് (40) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അവിവാഹിതനായ രമേശ് ബുധനാഴ്ച വൈകിട്ടാണ് മെഡിക്കല്‍ കോളേജിനു എതിര്‍ വശത്തെ ലോഡ്ജില്‍ മുറിയെടുത്തത്.
മുറിവിട്ട് പുറത്തിറങ്ങാതിരുന്നതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മെഡിക്കല്‍ കോളേജ് പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.



No comments:
Post a Comment