പൊന്‍കുന്നം: ടൂറിസ്റ്റ് ബസില്‍ കഞ്ചാവുമായി എത്തിയ ഏഴു വിദ്യാര്‍ഥികള്‍ പിടിയില്‍. ആലുവായിലെ വിവിധ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ബിരുദബിരുദാനന്തര കോഴ്‌സുകളില്‍ പഠിക്കുന്ന ആലുവ കൊല്ലം സ്വദേശികളാണ് പിടിയിലായത്. മിക്കവര്‍ക്കും 21 വയസ് പ്രായമാണ്.
ആലുവയില്‍നിന്നു മൂന്നാറിനു വിനോദത്തിനുപോയി തിരിച്ചു കോട്ടയത്തിനു വരുന്നതിനിടെ മുണ്ടക്കയത്തും കാഞ്ഞിരപ്പള്ളിയിലും പോലീസ് കൈകാണിച്ചിട്ട് നിര്‍ത്താതെ പോന്ന വിവരമറിഞ്ഞെത്തിയ ഹൈവേ പോലീസ് ചൊവ്വാഴ്ച പുലര്‍ച്ചെ 2.30-ന് ദേശീയപാത 153-ല്‍ കെവിഎംഎസ് ജംഗ്ഷനില്‍ റോഡ് വിലങ്ങിയാണ് ടൂറിസ്റ്റ് ബസ് പിടിച്ചെടുത്തത്.
700 ഗ്രാമോളം കഞ്ചാവും പിടിച്ചെടുത്തു. ഇത് നെടുങ്കണ്ടത്തുനിന്ന് വാങ്ങിയതാണെന്ന് പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. പോലീസ് വിദ്യാര്‍ഥികളെ ചോദ്യംചെയ്തുവരുന്നു. ഹൈവേ എസ്‌ഐ ജോസഫ് സെബാസ്റ്റ്യന്‍, പോലീസുകാരായ ബിനോജ്, അജി എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടി പൊന്‍കുന്നം പോലീസിനു കൈമാറിയത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, kanjav. police, Case, Arrested.
ആലുവയില്‍നിന്നു മൂന്നാറിനു വിനോദത്തിനുപോയി തിരിച്ചു കോട്ടയത്തിനു വരുന്നതിനിടെ മുണ്ടക്കയത്തും കാഞ്ഞിരപ്പള്ളിയിലും പോലീസ് കൈകാണിച്ചിട്ട് നിര്‍ത്താതെ പോന്ന വിവരമറിഞ്ഞെത്തിയ ഹൈവേ പോലീസ് ചൊവ്വാഴ്ച പുലര്‍ച്ചെ 2.30-ന് ദേശീയപാത 153-ല്‍ കെവിഎംഎസ് ജംഗ്ഷനില്‍ റോഡ് വിലങ്ങിയാണ് ടൂറിസ്റ്റ് ബസ് പിടിച്ചെടുത്തത്.
700 ഗ്രാമോളം കഞ്ചാവും പിടിച്ചെടുത്തു. ഇത് നെടുങ്കണ്ടത്തുനിന്ന് വാങ്ങിയതാണെന്ന് പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. പോലീസ് വിദ്യാര്‍ഥികളെ ചോദ്യംചെയ്തുവരുന്നു. ഹൈവേ എസ്‌ഐ ജോസഫ് സെബാസ്റ്റ്യന്‍, പോലീസുകാരായ ബിനോജ്, അജി എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടി പൊന്‍കുന്നം പോലീസിനു കൈമാറിയത്.
No comments:
Post a Comment