ശ്രീകൃഷ്ണപുരം: മന്ത്രവാദത്തിന്റെപേരില്‍ കുട്ടികളെ ലൈംഗികമായി പീഢിപ്പിച്ച സ്വാമി അറസ്റ്റില്‍. പുഞ്ചപ്പാടത്ത് താമസിക്കുന്ന പാറശ്ശേരി സൗപര്‍ണിക പുത്തന്‍വീട്ടില്‍ വിനോദ് സ്വാമിയാണ് അറസ്റ്റിലായത്.പിതാവിനൊപ്പം പൂജയ്‌ക്കെത്തിയ രണ്ട് പെണ്‍കുട്ടികളെ പീഢിപ്പിച്ചുവെന്നാണ് കേസ്.
സ്വാമി പെണ്‍കുട്ടികളോടും പിതാവിനോടും കണ്ണടച്ചിരിക്കാന്‍ നിര്‍ദ്ദേശിച്ചു. ഇതിനിടയിലാണ് പീഢനം നടന്നതെന്ന് പരാതിയില്‍ പറയുന്നു. മലപ്പുറം സ്വദേശികളാണ് പീഢനത്തിനിരയായത്. 11, 12 വയസ്സുള്ളവരാണ് കുട്ടികള്‍.
പാറശ്ശേരിയിലെ കുടുംബക്ഷേത്രത്തിലെ പൂജാരിയാണ് വിനോദ്. കടമ്പഴിപ്പുറം ഹൈസ്‌കൂളിനുസമീപം ജ്യോതിഷാലയവും ഫാന്‍സികടയും നടത്തിവരികയാണ്. ഇവിടെ ഒരു മുറിയില്‍വെച്ചായിരുന്നു തിങ്കളാഴ്ച വൈകീട്ട് മൂന്നരയോടെ സംഭവം നടന്നത്.
ഭയന്നകുട്ടികള്‍ ഒച്ചവെച്ച് സംഭവം പിതാവിനെ അറിയിച്ചു. ബഹളംകേട്ട് നാട്ടുകാരും എത്തി പോലീസില്‍ വിവരം അറിയിക്കുകയും തുടര്‍ന്ന് വിനോദിനെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു.
കുട്ടികളെ ആരോഗ്യ പരിശോധനയ്ക്ക് വിധേയരാക്കി ചെര്‍പ്പുളശ്ശേരി സി.ഐ. ചന്ദ്രമോഹനന്‍, എസ്.ഐ. സി. രാജപ്പന്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രതിയെ അറസ്റ്റുചെയ്തു. കുട്ടികളെ പീഢിപ്പിച്ചതിനാണ് കേസെടുത്തിട്ടുള്ളത്.

No comments:
Post a Comment