Latest News

യുവരാജിന് പിന്തുണയുമായി സച്ചിന്‍ ടെണ്ടുല്‍ക്കര്‍

ഛണ്ഡീഗഡ്: ട്വന്റി 20 ലോകകപ്പ് ഫൈനലിലെ മോശം പ്രകടനത്തിന് ഇന്ത്യയുടെ സറ്റാര്‍ ബാറ്റ്‌സ്മാന്‍ യുവരാജ് സിംഗിനെ ആരാധകര്‍ വിമര്‍ശിക്കുമ്പോള്‍ യുവരാജിന് പിന്തുണയുമായി സച്ചിന്‍ ടെണ്ടുല്‍ക്കര്‍ രംഗത്തെത്തി.

ഒറ്റദിവസത്തെ മോശം പ്രകടനം വെച്ച് വിലയിരുത്തേണ്ട കളിക്കാരനല്ല യുവരാജെന്ന് സച്ചിന്‍ പറയുന്നു. യുവരാജിനെ വിമര്‍ശിച്ചോളൂ, എന്നാല്‍ ക്രൂശിക്കരുത്. ഒരുപാട് കളികള്‍ ഇന്ത്യയ്ക്കുവേണ്ടി ജയിപ്പിച്ച താരമാണ് യുവരാജ്. ഫീല്‍ഡിലെ യുവിയുടെ ആത്മാര്‍ത്ഥതയും കഠിനാധ്വാനവും അമ്പരപ്പിക്കുന്നതാണ്.

യുവിയെ എഴുതിത്തള്ളരുത്. യുവരാജിന് പഴയ ഫോമിലേക്ക് തിരിച്ചുവരാന്‍ കഴിയും. താനാരാണെന്ന് തെളിയിക്കാനും. അടുത്തവര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കുന്ന ഏകദിന ലോകകപ്പില്‍ യുവരാജിന് പ്രധാന പങ്കു വഹിക്കാനുണ്ടെന്നും സച്ചിന്‍ വ്യക്തമാക്കി.

യുവരാജിന് വ്യക്തിപരമായ സന്ദേശമയക്കാനും സച്ചിന്‍ മറന്നില്ല. ഒരു മോശം ദിനത്തിലെ പ്രകടനം കാര്യമാക്കേണ്ടതില്ല. വര്‍ഷങ്ങളോളും അതിമനോഹരമായ കളിയാണ് നിങ്ങള്‍ കാഴ്ചവെച്ചത്. ഓസ്‌ട്രേലിയന്‍ ലോകകപ്പ് ലക്ഷ്യമിട്ട് ശക്തമായ തിരിച്ചുവരവ് നടത്താന്‍ താങ്കള്‍ക്കു കഴിയുമെന്നും സച്ചിന്‍ യുവരാജിന് അയച്ച സന്ദേശത്തില്‍ പറഞ്ഞു.

കഴിഞ്ഞദിവസം നടന്ന ഇന്ത്യ ശ്രീലങ്ക ട്വന്റി 20 ലോകകപ്പ് ഫൈനലില്‍ നിര്‍ണായ സമയങ്ങളില്‍ ബാറ്റേന്തിയ യുവരാജിന് വലിയ സ്‌കോര്‍ കണ്ടെത്താനായില്ല. 21 പന്തില്‍ നിന്നു 11 റണ്‍സ് മാത്രം നേടാനാണ് യുവരാജിന് സാധിച്ചത്. കളിയില്‍ ഇന്ത്യ തോറ്റതോടെ യുവരാജിനെതിരെ ആരാധകര്‍ കടുത്ത വിമര്‍ശനവുമായാണ് രംഗത്തെത്തിയത്. പ്രകോപിതരായ ഒരു സംഘം യുവരാജിന്റ വീടിന് കല്ലെറിയുകയും ചെയ്തു.















Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Sports, Yuvaraj singh, Sachin.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.