തിരൂര്‍ : ആധ്യാത്മിക പ്രഭാഷണം നടത്തുമ്പോള്‍ സ്വാമി സന്ദീപാനന്ദഗിരിയെ തുഞ്ചന്‍പറമ്പില്‍ വെച്ച് മര്‍ദിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ അഞ്ച് ബി.ജെ.പി, ആര്‍.എസ്.എസ് പ്രവര്‍ത്തകരെ തിരൂര്‍ എസ്.ഐ സുനില്‍ പുളിക്കല്‍ അറസ്റ്റുചെയ്തു.
മംഗലം കാവഞ്ചേരി സ്വദേശി കോലോത്ത് വളപ്പില്‍ ഉണ്ണികൃഷ്ണന്‍ (41), കാവഞ്ചേരി കൂത്താടി പടിക്കല്‍ വാസു (48), വെട്ടം സ്വദേശി കുണ്ടക്കായില്‍ രാജേഷ് (26) എന്നിവരെ തിരൂരില്‍വെച്ചും തിരൂര്‍ ബി.പി അങ്ങാടി സ്വദേശി അമ്പാട്ട് രഞ്ജിത്ത് (23), താനൂര്‍ സ്വദേശി കാഞ്ഞിലശ്ശേരി വേണുഗോപാല്‍ (48) എന്നിവരെ ബി.പി അങ്ങാടിയില്‍ വെച്ചുമാണ് അറസ്റ്റ് ചെയ്തത്. കൈകൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ചു എന്ന കുറ്റമായതിനാല്‍ പ്രതികള്‍ക്ക് പോലീസ് സ്റ്റേഷനില്‍നിന്ന് ജാമ്യം ലഭിച്ചു. പ്രതികള്‍ ആര്‍.എസ്.എസ്, ബി.ജെ.പി അനുഭാവികളാണെന്ന് പോലീസ് പറഞ്ഞു. തങ്ങളുടെ മതവികാരത്തെ സ്വാമി വ്രണപ്പെടുത്തിയെന്ന് പ്രതികള്‍ പോലീസിനോട് പറഞ്ഞു.
കൈവെട്ടുകേസ് പോലെ ആസൂത്രിതമായിരുന്നു തനിക്കെതിരെയുള്ള ആക്രമണമെന്ന് സന്ദീപാനന്ദഗിരി പിന്നീട് പത്രസമ്മേളനത്തില്‍ പറഞ്ഞു. എന്റെ പ്രവര്‍ത്തനങ്ങള്‍ അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെയാണ്. ഞാന്‍ കമ്മ്യൂണിസ്റ്റാണ്. കൃഷ്ണനാണ് ഏറ്റവും വലിയ കമ്മ്യൂണിസ്റ്റ്. ഗീത നല്ല കമ്മ്യൂണിസ്റ്റ് ഗ്രന്ഥവുമാണ് - സ്വാമി പറഞ്ഞു.

No comments:
Post a Comment