നിലമ്പൂര്‍: കോണ്‍ഗ്രസ്സ് ഓഫീസില്‍ കൊലചെയ്യപ്പെട്ട ജീവനക്കാരി രാധയുടെ കുടുംബത്തിന് നഷ്ടപരിഹാരമായി 10 ലക്ഷം രൂപ മന്ത്രി ആര്യാടന്‍ മുഹമ്മദിന്റേയും മകനും നിലമ്പൂര്‍ നഗരസഭാ ചെയര്‍മാനുമായ ആര്യാടന്‍ ഷൗക്കത്തിന്റേയും ഉത്തരവാദിത്വത്തില്‍ നല്‍കണമെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു.
നിലമ്പൂരില്‍ ഇടതുപക്ഷ തിരഞ്ഞെടുപ്പ് പ്രചാരണയോഗത്തില്‍ പങ്കെടുക്കുന്നതിന് മുമ്പ് കൊല്ലപ്പെട്ട രാധയുടെ വീട്ടില്‍ സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുറ്റവാളികള്‍ ആരായിരുന്നാലും ശിക്ഷിക്കപ്പെടണം. അന്വേഷണത്തിന്റെ മന്ദഗതിയിലുള്ള ആശങ്ക രാധയുടെ കുടുംബം അറിയിച്ചതായും അദ്ദേഹം പറഞ്ഞു.
ശനിയാഴ്ച മൂന്നുമണിയോടെയാണ് വി.എസ്. രാധയുടെ വീട്ടില്‍ എത്തിയത്. സഹോദരന്‍ ഭാസ്‌കരനില്‍ നിന്ന് കൊലപാതകം സംബന്ധിച്ചും പോലീസ് അന്വേഷണത്തെ സംബന്ധിച്ചും വിശദമായി ചോദിച്ചറിഞ്ഞു. കൂടെ സി.പി.എം ജില്ലാ സെക്രട്ടറി പി.പി. വാസുദേവന്‍, പ്രാദേശിക നേതാക്കള്‍ എന്നിവരുമുണ്ടായിരുന്നു.



No comments:
Post a Comment