കണ്ണൂര്‍: മലപ്പുറത്തെ യു ഡി എഫ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് കണ്ണൂരില്‍. പ്രമുഖ രാഷ്ട്രീയപാര്‍ട്ടി നേതാക്കള്‍ക്ക് സ്വന്തം നാട്ടിലും. കേന്ദ്രമന്ത്രിയും മുസ്ലീംലീഗ് അഖിലേന്ത്യാ പ്രസിഡന്റുമായ മലപ്പുറത്തെ യു ഡി എഫ് സ്ഥാനാര്‍ത്ഥി ഇ അഹമ്മദ് കണ്ണൂര്‍ നഗരസഭയിലെ ആനയിടുക്ക് സ്‌കൂളിലാണ് വോട്ട് ചെയ്യുക.
പയ്യന്നൂര്‍ സ്വദേശിയായ കേന്ദ്രമന്ത്രി കെ സി വേണുഗോപാല്‍ ഇത്തവണ ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ തിരുവമ്പാടി സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തും. ആലപ്പുഴ മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥിയാണ് കെ സി വേണുഗോപാല്‍.സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പിണറായിയിലും പോളിറ്റ് ബ്യൂറോ മെമ്പര്‍ കോടിയേരി ബാലകൃഷ്ണന്‍ കോടിയേരിയിലും കോണ്‍ഗ്രസ് എസ് സംസ്ഥാന പ്രസിഡന്റ രാമചന്ദ്രന്‍ കടന്നപ്പള്ളി കണ്ടോന്താര്‍ സ്‌കൂളിലും വോട്ട് രേഖപ്പെടുത്തും. കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി കെ സുധാകരന്‍ കണ്ണൂര്‍ സെന്റ ് മൈ
ക്കിള്‍സ് സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തും.
ക്കിള്‍സ് സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തും.
എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി പി കെ ശ്രീമതി ടീച്ചര്‍ക്ക് കാസര്‍കോട് മണ്ഡലത്തിലും ബി ജെ പി സ്ഥാനാര്‍ത്ഥി പി സി മോഹനന്‍ മാസ്റ്റര്‍ക്ക് വയനാട് മണ്ഡലത്തിലുമാണ് വോട്ട്.
അതേസമയം വടകര ലോക്‌സഭാ മണ്ഡലത്തിലെ പ്രധാന മുന്നണി സ്ഥാനാര്‍ത്ഥികള്‍ക്ക് മണ്ഡലത്തില്‍ തന്നെയാണ് വോട്ട്.
അതേസമയം വടകര ലോക്‌സഭാ മണ്ഡലത്തിലെ പ്രധാന മുന്നണി സ്ഥാനാര്‍ത്ഥികള്‍ക്ക് മണ്ഡലത്തില്‍ തന്നെയാണ് വോട്ട്.
കേന്ദ്രമന്ത്രി കൂടിയായ യു ഡി എഫ് സ്ഥാനാര്‍ത്ഥി മുല്ലപ്പള്ളി രാമചന്ദ്രന് ചോമ്പാലയിലും എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി എ എന്‍ ഷംസീറിന് തലശ്ശേരിയിലും വി കെ സജീവന് സ്വന്തം നാട്ടിലുമാണ് വോട്ട്.
കാസര്‍കോട്ടെ പ്രമുഖ സ്ഥാനാര്‍ത്ഥികളില്‍ ഒരാള്‍ക്ക് സ്വന്തം പേരില്‍ വോട്ട് രേഖപ്പെടുത്താന്‍ സാധിക്കുകയില്ല. യു ഡി എഫ് സ്ഥാനാര്‍ത്ഥി ടി സിദ്ദിഖിന് കോഴിക്കോടാണ് വോട്ട്. എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി പി കരുണാകരനും ബി ജെ പി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രനും സ്വന്തം പേരില്‍ വോട്ട് രേപ്പെടുത്താനാകും.

ബി ജെ പി കോഴിക്കോട് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി സി കെ പി പത്മനാഭന് അഴീക്കോട് മണ്ഡലത്തിലാണ് വോട്ട്. യു ഡിഎഫ് സ്ഥാനാര്‍ത്ഥി എം കെ രാഘവന് പയ്യന്നൂരിലും എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി വിജയരാഘവന് തൃശൂരിലുമാണ് വോട്ട്. അതിനിടെ സി എം പി ജന.സെക്രട്ടറി എം വി രാഘവന്‍ ഇത്തവണ വോട്ട് രേഖപ്പെടുത്താന്‍ കഴിയാത്ത അവസ്ഥയിലാണ്. അസുഖം ബാധിച്ച് കിടപ്പിലായ എം വി രാഘവന്റെ ഓപ്പണ്‍ വോട്ട് ചെയ്യുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
ഇല്ലെങ്കില്‍ എം വി ആര്‍ വോട്ട് രേഖപ്പെടുത്താത്ത ആദ്യ തെരഞ്ഞെടുപ്പായിരിക്കും ഇത്തവണത്തേത്.

No comments:
Post a Comment