തിരുവനന്തപുരം: കേരളമടക്കം മൂന്നാംഘട്ട വോട്ടെടുപ്പ് നടക്കുന്ന 92 മണ്ഡലങ്ങളില്‍ പരസ്യപ്രചാരണത്തിന് സമാപനമായി. സംസ്ഥാന, ദേശീയ നേതാക്കളുടെ വരവോടെ ശക്തമായ പ്രചാരണം ആവേശകരമായ രീതിയില്‍ അവസാനിച്ചു. സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ നടന്ന കലാശക്കൊട്ട് മുന്നണികളുടെ ശക്തിപ്രകടനമായി.
തിരുവനന്തപുരത്ത് പേരൂര്‍ക്കടയിലായിരുന്നു മുന്നണികളുട കലാശക്കൊട്ട്. ആറ്റിങ്ങല്‍ മണ്ഡലത്തിലും കലാശപോരാട്ടം മുന്നണികളുടെ ശക്തിപ്രകടനമായി മാറി. ബീച്ച് റോഡ് കേന്ദ്രീകരിച്ചാണ് കോഴിക്കോട്ട് ഇരുമുന്നണികളും ശക്തിപ്രകടനത്തിന് ഇറങ്ങിയത്.
സംസ്ഥാനത്ത് തന്നെ ശ്രദ്ധേയമായ മല്‍സരം നടക്കുന്ന വടകരയില്‍ യുഡിഎഫിന്റെ കൊട്ടിക്കലാശം വടകരയിലും എല്‍ഡിഎഫിന്റേത് തലശേരിയിലുമാണ് നടന്നത്. കണ്ണൂരില്‍ ഇടതുവലതു മുന്നണികളുടേയും ബിജെപിയുടേയും കലാശക്കൊട്ട് കണ്ണൂരില്‍ നഗരത്തില്‍ തന്നെയായിരുന്നു.
കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് കേന്ദ്രീകരിച്ചാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി.സിദ്ദീഖിന്റെ കൊട്ടിക്കലാശം നടന്നത്. ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് കൊട്ടിക്കലാശത്തില്‍ അണിനിരന്നത്. ബിജെപി സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന്‍ കാഞ്ഞാങ്ങാട്ടും പി.കരുണാകരന്‍ പയ്യന്നൂരിലുമാണ് കൊട്ടിക്കലാശം നടത്തിയത്.
മൂന്ന് ആഴ്ചയിലധികമായി തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ കൊടും ചൂടിലായിരുന്നു കാസര്‍കോട് മണ്ഡലം. ദേശീയ നേതാക്കളും സംസ്ഥാന നേതാക്കളുമടക്കം പ്രചരണത്തിന് കൊഴുപ്പേകാന്‍ മണ്ഡലത്തിലെത്തിയിരുന്നു. കൊട്ടിക്കലാശത്തിലേക്ക് അത് നീങ്ങിയപ്പോള്‍ വേനല്‍മഴയും അകമ്പടിയായി എത്തിയത് ശുഭ സൂചകമായാണ് സ്ഥാനാര്‍ത്ഥികള്‍ കാണുന്നത്. ശക്തമായ പോലീസ് ബന്ദവസിലായിരുന്നു കൊട്ടിക്കലാശം.

പെരിന്തല്‍മണ്ണയിലും കായംകുളത്തും കൊട്ടിക്കലാശത്തിനിടെ യു.ഡി.എഫ്-എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ ചെറിയ തോതില്‍ ഏറ്റുമുട്ടലുണ്ടായി. പോലീസ് ലാത്തിവീശി. ചാലക്കുടിയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി പി.സി ചാക്കോയുടേയും എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഇന്നസെന്റിന്റെയും വാഹനങ്ങള്‍ തടഞ്ഞതിന്റെ പേരില്‍ ഇരുപാര്‍ട്ടിക്കാരും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി.
No comments:
Post a Comment