ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളിന് തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ മുഖത്ത് അടിയേറ്റു. വടക്കു പടിഞ്ഞാറന്‍ ഡല്‍ഹിയിലെ സുല്‍ത്താന്‍പുരിയില്‍ റോഡ് ഷോയ്ക്കിടെ ഒരു ഓട്ടോ ഡ്രൈവറാണ് കെജ്‌രിവാളിനെ മര്‍ദിച്ചത്. റോഡ്‌ഷോയ്ക്കിടെ മാല ചാര്‍ത്തിയശേഷം ഓട്ടോ ഡ്രൈവര്‍ മുഖത്തടിക്കുകയായിരുന്നു.
കണ്ണിന് താഴെയാണ് അദ്ദേഹത്തിന് അടികിട്ടിയത്. ആക്രമണം നടത്തിയ ഓട്ടോ ഡ്രൈവറെ ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ പിടികൂടി മര്‍ദിച്ച് പോലീസില്‍ ഏല്‍പിച്ചു. ഇയാള്‍ ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകനാണെന്ന് അഭ്യൂഹമുണ്ട്. ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം പാലിക്കാത്തതില്‍ പ്രതിഷേധിച്ചാണ് താന്‍ കെജ്‌രിവാളിനെ അടിച്ചതെന്ന് ഇയാള്‍ പോലീസിന് മൊഴി നല്‍കി.
ചിലര്‍ പ്രധാനമന്ത്രിയാവാന്‍ എന്തിനാണ് അക്രമത്തെ കൂട്ടുപിടിക്കുന്നതെന്ന് മനസ്സിലാകുന്നില്ലെന്ന് കെജ്‌രിവാള്‍ പിന്നീട് പറഞ്ഞു. അക്രമം കൊണ്ട് ഞങ്ങളെ നിശബ്ദരാക്കാമെന്നാണ് കരുതുന്നതെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. അവസാനശ്വാസം വരെ ഞങ്ങള്‍ ഈ പോരാട്ടം തുടരും-അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വെള്ളിയാഴ്ച ഡല്‍ഹിയിലെ ദക്ഷിണ്‍പുരിയില്‍ പാര്‍ട്ടി സ്ഥാനാര്‍ഥി രാഖി ബിര്‍ളയ്ക്കുവേണ്ടി റോഡ് ഷോ നടത്തുന്നതിനിടെ ഒരാള്‍ കെജ്‌രിവാളിനെ പിറകില്‍ നിന്ന് ഇടിച്ചിരുന്നു. ഇയാളെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു. ഇതിന് മുന്‍പ് വാരണാസിയിലും ഹരിയാനയിലും വച്ചും കെജ്‌രിവാളിനുനേരെ ആക്രമണമുണ്ടായിരുന്നു.

No comments:
Post a Comment