മംഗലാപുരം: പ്രസവവേദനയെത്തുടര്‍ന്ന് ആസ്പത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്ന യുവതി ആംബുലന്‍സില്‍ ഇരട്ടക്കുഞ്ഞുങ്ങള്‍ക്ക് ജന്മംനല്‍കി. കുപ്പേപ്പഡവിലെ മൈമുന്നീസ(25)യാണ് ആംബുലന്‍സില്‍ ഇരട്ടക്കുഞ്ഞുങ്ങളെ പ്രസവിച്ചത്.
ശനിയാഴ്ച രാവിലെ പ്രസവവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് മൈമുന്നീസയെ ആരോഗ്യ കവച ആംബുലന്‍സില്‍ മംഗലാപുരത്തെ ലേഡി ഗോഷന്‍ ആസ്പത്രിയിലേക്ക് കൊണ്ടുവരുംവഴി യദപദവില്‍ വെച്ചാണ് പ്രസവിച്ചത്.
ആംബുലന്‍സിലെ ആരോഗ്യവിഭാഗം ജീവനക്കാരനായ അമിത്കുമാര്‍, ഡ്രൈവര്‍ ലിംഗരാജു എന്നിവര്‍ സഹായികളായി. അമ്മയും കുഞ്ഞുങ്ങളും സുഖമായിരിക്കുന്നതായി ആസ്പത്രി അധികൃതര്‍ അറിയിച്ചു.
No comments:
Post a Comment