വടകര: ഉത്സവത്തിനിടെ ആകാശതൊട്ടിലില്‍ നിന്ന് വീണ് യുവാവ് മരിച്ചു. മടപ്പള്ളി ഗവ.കോളജിന് സമീപം പുതുശേരി താഴക്കുനി വിജേഷാണ് (32) മരിച്ചത്. മടപ്പള്ളി അറക്കല്‍ ഭഗവതി ക്ഷേത്ര പൂരമഹോത്സവത്തിനിടയിലാണ് അപകടമുണ്ടായത്.
കറക്കത്തിനിടയ്ക്ക് യന്ത്ര ഊഞ്ഞാലില്‍ നിന്ന് പിടിവിട്ട വിജേഷ് താഴെ ഹാലോജന്‍ ബള്‍ബില്‍ തലയിടിച്ച് വീഴുകയായിരുന്നു. വിജേഷിനെ സ്ഥലത്തുണ്ടായിരുന്ന പോലീസ് ഉടന്‍ ആശുപത്രിയിലെത്തിച്ചിരുന്നു.
ചോമ്പാല പോലീസ് ഇന്‍ക്വസ്റ്റ് ചെയ്ത മൃതദേഹം വടകര ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ഉത്സവത്തിന്റെ പ്രധാന ദിവസമായ വെള്ളിയാഴ്ച് ക്ഷേത്രത്തില്‍ നല്ല തിരക്കുണ്ടായിരുന്നു. വടകരയില്‍ ഇലക്ട്രീഷ്യനായി ജോലി ചെയ്യുകയായിരുന്നു വിജേഷ്. ഒരു മകനുണ്ട്. ഷൈനിയാണ് ഭാര്യ. അച്ഛന്‍ ഗംഗാധരന്‍ സലാലയിലാണ്. പരേതയായ വനജയാണ് അമ്മ.

No comments:
Post a Comment