മംഗലാപുരം: 25 പവന്‍ സ്വര്‍ണാഭരണങ്ങളടങ്ങിയ സ്യൂട്ട്‌കേയ്‌സ് ഓടുന്ന കാറില്‍ നിന്നു റോഡിലേക്കു തെറിച്ചു വീണു. കണ്ടു കിട്ടിയവര്‍ തിരിച്ചേല്‍പ്പിച്ചാല്‍ പ്രതിഫലം നല്‍കുന്നതാണെന്ന് ഉടമസ്ഥന്‍ അറിയിച്ചു.
തൃശ്ശൂര്‍ പാടികുടാല്‍ കൃഷ്ണകൃപയിലെ രത്‌ന, ബന്ധു വേണുഗോപാല്‍ എന്നിവരുടെ ആഭരണങ്ങളാണ് തിങ്കളാഴ്ച ഉച്ചില മഹാലക്ഷി ക്ഷേത്രത്തിനടുത്ത് റോഡില്‍ നഷ്ടപ്പെട്ടത്. പടുബിദ്രിയിലെ ഒരു ബന്ധുവീട്ടില്‍ ചൊവ്വാഴ്ച നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ വന്നതായിരുന്നു ഇവര്‍.
തിങ്കളാഴ്ച രാവിലെ ഒമ്പത് മണിക്ക് മംഗലാപുരത്ത് ട്രെയിനിറങ്ങിയ ഇവരെ കൂട്ടാന്‍ ബന്ധുവായ പങ്കളയിലെ ഹരിദാസ് ഭട്ട് റ്റാറ്റാസുമോയുമായി എത്തിയിരുന്നു. വാഹനത്തിന്റെ മുകളിലെ കാരിയറിലാണ് സ്യൂട്ട് കേയ്‌സ് വെച്ചിരുന്നത്.
വാഹനം മഹാലക്ഷ്മി ക്ഷേത്ര പരിസരത്തെത്തിയപ്പോള്‍ പെട്ടി തെറിച്ചു വീഴുന്ന ശബ്ദം കേട്ടിരുന്നു. ഉടന്‍ വാഹനം നിര്‍ത്തിയെങ്കിലും സ്യൂട്ട്‌കേയ്‌സ് കണ്ടെത്തിയില്ല. വഴിയോരത്തു കണ്ടവരോട് തിരക്കിയപ്പോള്‍ ഒരു ബൈക്ക് യാത്രക്കാരന്‍ പെട്ടി പെറുക്കുന്നത് കണ്ടിരുന്നുവെന്ന് അറിയിച്ചു. എന്നാല്‍ ബൈക്ക് യാത്രികനെ കണ്ടെത്താനായില്ല. സംഭവം സംബന്ധിച്ച് ഹരിദാസ് ഭട്ട് പടുബിദ്രി പോലീസില്‍ പരാതി നല്‍കി.



No comments:
Post a Comment