മേല്‍പറമ്പ്: പതിനാറാം ലോകസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ബി.ജെ.പി പുറത്തിറക്കിയ പ്രകടന പത്രികയില്‍ ഏക സിവില്‍കോഡ് നടപ്പിലാക്കുമെന്ന് പറഞ്ഞിരിക്കെ പ്രസ്തുത നിയമം നടപ്പിലാക്കിയാല്‍ ഇന്ത്യയിലെ മത ന്യൂനപക്ഷങ്ങള്‍ക്ക് മതാചാര പ്രകാരമുള്ള ജീവിത സാഹചര്യങ്ങള്‍ നഷ്ടപ്പെടുന്ന അവസ്ഥയാണ് സംജാതമാവുക.
ഇതുപോലെയുള്ള വര്‍ഗ്ഗീയ ഫാസിസ്റ്റുകള്‍ ഭരണത്തിലേറിയാല്‍ ഭാരതത്തിലെ ജനങ്ങളുടെ സാമൂഹ്യ അന്തരീക്ഷം കലുഷിതമാകും എന്നതില്‍ തര്‍ക്കമില്ല. ഇത്തരം ഫാസിസ്റ്റ് മനോഭാവ ശക്തികള്‍ അധികാരത്തില്‍ വരാതിരിക്കാന്‍ വേണ്ടി മതേതരത്വം കാത്തു സൂക്ഷിക്കുന്ന കക്ഷിയായ യു.പി. എ മുന്നണിയെ അധികാരത്തിലെത്തിക്കുന്നതിന് വേണ്ടി കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്നും മത്സരിക്കുന്ന ടി.സിദ്ധിഖിനെ വിജയിപ്പിക്കാന്‍ വേണ്ടി സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന് മുഴുവന്‍ ജനാധിപത്യ വിശ്വാസികളോടും കീഴൂര്‍ സംയുക്ത മുസ്ലിം ജമാഅത്ത് പ്രവര്‍ത്തക സമിതിയോഗം ആവശ്യപ്പെട്ടു.
വൈസ് പ്രസിഡന്റ് അബ്ദുല്ല ഹുസൈന്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കല്ലട്ര മാഹിന്‍ സ്വാഗതം പറഞ്ഞു. സീനിയര്‍ വൈസ് പ്രസിഡണ്ട് ഖത്തര്‍ ഇബ്രാഹിം ഹാജി ട്രഷറര്‍ മൊയ്തീന്‍ കുട്ടി ഹാജി, കല്ലട്ര അബ്ദുള്‍ ഖാദിര്‍, ഹമീദ് കുണിയ, കെ.ബി.എം. ഷെരീഫ് കാപ്പില്‍, അന്‍വര്‍ കോളിയടുക്കം, ഹസൈനാര്‍ മാങ്ങാട്, അബൂബക്കര്‍ ഉദുമ, എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.
No comments:
Post a Comment