മംഗലാപുരം: കഴിഞ്ഞദിവസം ഇരുപത്തൊന്നുകാരന്‍ കാറിടിച്ചു മരിച്ച സംഭവത്തിലെ അന്വേഷണത്തിനിടയില്‍ പ്രണയത്തിനുള്ളിലെ പ്രണയരഹസ്യം ചുരുളഴിഞ്ഞു.
അവിനാശിന്റെ കാമുകിയുടെ രഹസ്യകാമുകനാണ് കൊലപാതകത്തിനുപിന്നിലെന്ന് പോലീസ് പറയുന്നു. അയാളെ അറസ്റ്റ്‌ചെയ്തിട്ടുണ്ട്. കാമുകിയുടെകൂടി അറിവോടെയാണീ കൊലനടന്നതെന്നാണ് പോലീസ് നിഗമനം.
കാര്‍ക്കള പദവ് കെണ്ടോട്ടുവിലെ വിദ്യാനന്ദ സുവര്‍ണയുടെ മകന്‍ അവിനാശ് പൂജാരി(21)യാണ് കഴിഞ്ഞദിവസം കാറിടിച്ചുമരിച്ചത്. മകന്റെ മരണം കൊലപാതകമാണെന്നും കാമുകിയുടെ അച്ഛനാണിതിനു പിന്നിലെന്നും കാണിച്ച് വിദ്യാനന്ദ കാര്‍ക്കള പോലീസില്‍ പരാതിനല്കിയിരുന്നു. ഇതിനെത്തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കഥയ്ക്കുള്ളിലെ കഥ പുറത്തുവന്നത്.
പോലീസ് പറയുന്നതിങ്ങനെ: ടിപ്തൂര്‍ സ്വദേശിയും മുലിഹിട്‌ലുവില്‍ താമസക്കാരിയുമായ ഇരുപതുകാരിയുമായി അവിനാശ് കുറേക്കാലമായി പ്രണയത്തിലായിരുന്നു. ഓട്ടോയിലും ടിപ്പറിലും ടെമ്പോയിലും ഡ്രൈവറായി ജോലിചെയ്യുമ്പോഴായിരുന്നു ഇത്. പെണ്‍കുട്ടി കോള്‍ സെന്ററില്‍ ജോലിചെയ്യുകയായിരുന്നു. ഇവരുടെ ബന്ധം പെണ്‍കുട്ടിയുടെ വീട്ടുകാരറിഞ്ഞപ്പോള്‍ പലതവണ അവിനാശിന് താക്കീതുംനല്കിയിരുന്നു. എന്നാല്‍, ഇരുവരും പിന്മാറിയില്ല.
പെണ്‍കുട്ടി ജോലിചെയ്യുന്ന കോള്‍ സെന്ററിലെ വാഹനത്തിലെ ഡ്രൈവറായ ഹരീഷായിരുന്നു ജോലികഴിഞ്ഞ് വൈകി വീട്ടിലേക്കു പോകുന്ന പെണ്‍കുട്ടിയെ വാഹനത്തില്‍ വീട്ടിലെത്തിച്ചിരുന്നത്. അങ്ങനെ ആ ബന്ധം പ്രണയമായി വളര്‍ന്നു. അതിനിടെ, പെണ്‍കുട്ടി അവിനാശിനെ ഒഴിവാക്കാന്‍തുടങ്ങി. ഇതിനിടയില്‍ ഹരീഷ് പലതവണ അവിനാശിനെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നുവത്രേ. തങ്ങള്‍തമ്മിലുള്ള ബന്ധത്തിന് അവിനാശ് ഒരു തടസ്സമാകുമെന്നു മനസ്സിലാക്കിയ പെണ്‍കുട്ടിയും ഹരീഷും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയുടെ ഫലമായിരുന്നു കൊലപാതകം. പെണ്‍കുട്ടിയെ വഴിയില്‍ കാത്തുനിന്ന അവിനാശിനു സമീപം കാറുമായി ഹരീഷെത്തി. അവിനാശ് അടുത്തുവന്നപ്പോള്‍ കാര്‍കൊണ്ട് ഇടിച്ചുവീഴ്ത്തുകയായിരുന്നു. മുല്‍ക്കി പോലീസ് അറസ്റ്റ്‌ചെയ്ത ഹരീഷ് കുറ്റം സമ്മതിച്ചതായാണ് പോലീസ് പറയുന്നത്.

No comments:
Post a Comment