Latest News

നഗ്‌ന ഫോട്ടോ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കൂട്ടുകാരിയെ 16കാരി മൃഗീയമായി കുത്തിക്കൊലപ്പെടുത്തി

മെക്‌സിക്കോ: വിശാലമായ സൗഹൃദവലയം സൃഷ്ടിക്കാന്‍ മാത്രമല്ല, അടുത്ത സുഹൃത്തുക്കളെ ജീവിതത്തില്‍ നിന്നും എന്നന്നേക്കുമായി അകറ്റാനും ഫെയ്‌സ്ബുക്കിനാകും. മെക്‌സിക്കോയില്‍ നടന്ന സംഭവം അതാണ് വ്യക്തമാക്കുന്നത്.

നഗ്‌ന ഫോട്ടോ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കൂട്ടുകാരിയെ പതിനാറുകാരി മൃഗീയമായി കുത്തിക്കൊലപ്പെടുത്തി. 65 തവണ കുത്തിയാണ് മെക്‌സിക്കന്‍ സ്വദേശി എറാണ്ടി എലിസബത്ത് ഗ്വിറ്റിറെസ് കൂട്ടുകാരി അനല്‍ ബയേസിനോട് പ്രതികാരം തീര്‍ത്തത്. കഴിഞ്ഞ മാസം 19നാണ് ഈ ദാരുണമായ സംഭവങ്ങള്‍ അരങ്ങേറിയതെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇരുവരും ചേര്‍ന്ന് ഒരുമിച്ചു നില്‍ക്കുന്ന നഗ്‌ന ഫോട്ടോ അനല്‍ ബയേസ് എഫ്.ബിയില്‍ പോസ്റ്റ് ചെയ്തതാണ് ഗ്വിറ്റിറെസിനെ ചൊടിപ്പിച്ചത്. തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന ഫോട്ടോ എഫ്.ബിയില്‍ പോസ്റ്റ് ചെയ്ത ബയേസിനോട് പ്രതികാരം ചെയ്യാന്‍ തീരുമാനിച്ച ഗ്വിറ്റിറെസ് കൃത്യം നടത്തുന്നതിനു മുമ്പ് ട്വിറ്ററിലൂടെ ഭീഷണി മുഴക്കുകയും ചെയ്തു. 'പുറമേ ഞാന്‍ ശാന്തയായിരിക്കാം,? എന്നാല്‍ എന്റെ മനസ്സില്‍ നിന്നെ ഞാന്‍ 3 തവണയെങ്കിലും കൊന്നു കഴിഞ്ഞു' മാര്‍ച്ച് 21ന് ഡിലീറ്റ് ചെയ്ത ട്വിറ്റര്‍ പോസ്റ്റില്‍ ഗ്വിറ്റിറെസ് കുറിച്ചിരുന്നത് ഇങ്ങനെയാണ്.

തുടര്‍ന്ന് ഒത്തുതീര്‍പ്പിനെന്ന വ്യാജേന അനല്‍ ബയേസിനെ ഗ്വിറ്റിറെസ് വീട്ടിലേക്ക് വിളിച്ചു വരുത്തുകയും മൃഗീയമായി കൊലപ്പെടുത്തുകയുമായിരുന്നു. കൃത്യം നടത്തിയതിനു ശേഷം രക്ഷപ്പെട്ട ഗ്വിറ്റിറെസിനെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്യുകയും ചെയ്തു. മെക്‌സിക്കന്‍ നിയമപ്രകാരം കുറ്റം തെളിഞ്ഞാല്‍ ഗ്വിറ്ററെസിന് 7 വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കും.















Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Face Book, Photo, Friend, Murder, World-news.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.