Latest News

നരേന്ദ്രമോദി സ്ഥാനാര്‍ഥി വിവാദങ്ങളില്‍നിന്നു വിവാദങ്ങളിലേക്ക്

ന്യൂഡല്‍ഹി: ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോദി സ്ഥാനാര്‍ഥി വിവാദങ്ങളില്‍നിന്നു വിവാദങ്ങളിലേക്ക്. ഗുജറാത്തിലെ വിവാദ യുവതിയെ വിളിക്കാന്‍ മാത്രമായി മോദിക്കു ഫോണ്‍ ഉണ്ടായിരുന്നെന്നാണ് പുതിയ വെളിപ്പെടുത്തല്‍. മോദിയുമായി പരിചയമുള്ള ഗുജറാത്തിലെ വിവാദയുവതിയെ നിരീക്ഷിക്കാന്‍ പോലീസിനെ നിയോഗിച്ചെന്ന ആരോപണം നിലനില്‌ക്കെയാണ് പുതിയ വെളിപ്പെടുത്തല്‍.

താന്‍ വിവാഹിതനാണെന്നും ഭാര്യയുടെ പേര് യശോദയെന്നാണെന്നും കഴിഞ്ഞദിവസം വഡോദരയില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനിടെ മോദി വെളിപ്പെടുത്തിയത് ഏറെ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. ഇതിനിടെയാണ് രഹസ്യഫോണിനെക്കുറിച്ചുള്ള വെളിപ്പെടുത്തല്‍. ഗുജറാത്ത് സര്‍ക്കാര്‍ പുറത്താക്കിയ പോലീസ് ഉദ്യോഗസ്ഥന്‍ പ്രദീപ് ശര്‍മ സുപ്രീംകോടതിയില്‍ വെള്ളിയാഴ്ച നല്കിയ സത്യവാങ്മൂലത്തിലാണ് മോദിക്ക് രഹസ്യഫോണ്‍ ഉണ്ടായിരുന്നെന്നു പറയുന്നത്.

ഈ റിലയന്‍സ് ഫോണിനെക്കുറിച്ച് കൂടുതല്‍ അന്വേഷിക്കണമെന്നും ഇതിലെ കോളുകളുടെ വിവരങ്ങള്‍ ശേഖരിക്കണമെന്നും പ്രദീപ് കോടതിയോടഭ്യര്‍ഥിച്ചു. തനിക്കെതിരേയുള്ള കേസുകള്‍ ഗുജറാത്തിനു പുറത്തേക്ക് മാറ്റണമെന്ന ഹര്‍ജിയില്‍ വാദം കേള്‍ക്കവെയാണ് സത്യവാങ്മൂലം നല്കിയത്.

ഇതിനിടെ മോദിയുടെ ഭാര്യയെക്കുറിച്ചുള്ള വിവാദവും കത്തിപ്പടരുകയാണ്. മോദി വിവാഹിതനാണെന്നു സമ്മതിച്ച സ്ഥിതിക്ക് ഭാര്യയെ വിളിച്ചു വീട്ടിലേക്കു കൊണ്ടുപോകണമെന്നാവശ്യപ്പെട്ട് ഹരിയാനയിലെ ബിബിപൂരിലുള്ള വനിതാ ഗ്രാമസഭ പ്രമേയം പാസാക്കി. ഈ പ്രമേയം ഉടനെ നരേന്ദ്രമോദിക്ക് അയച്ചുകൊടുക്കാനും ഗ്രാമസഭ തീരുമാനിച്ചു. കോണ്‍ഗ്രസും വിഷയം ഏറ്റുപിടിച്ചിരിക്കുകയാണ്.

ഇത്രയുംകാലം വിവാഹക്കാര്യം രഹസ്യമാക്കിവച്ചതിന് മോദിക്കെതിരേ നടപടിയെടുക്കണമെന്ന് കോണ്‍ഗ്രസ് ഇലക്ഷന്‍ കമ്മീഷനോടാവശ്യപ്പെട്ടു. സ്ത്രീകളെ ബഹുമാനിക്കണമെന്നു നാടുനീളെ പ്രസംഗിച്ചുനടക്കുന്ന മോദി സ്വന്തം ഭാര്യയെ കാണാതെപോയെന്ന് രാഹുല്‍ഗാന്ധി ജമ്മു-കാഷ്മീരില്‍ പറഞ്ഞു. എന്നാല്‍ സ്വന്തം പ്രവര്‍ത്തികളെക്കുറിച്ച് വെളിപ്പെടുത്തലുകള്‍ നടത്തുകയാണ് രാഹുലും കോണ്‍ഗ്രസും ചെയ്യേണ്ടതെന്നു മോദി ഛത്തിസ്ഗഡില്‍ പ്രസംഗിക്കവേ തിരിച്ചടിച്ചു. അതേസമയം വിവാദ വെളിപ്പെടുത്തലുകളെത്തുടര്‍ന്ന് തീര്‍ഥയാത്രയ്ക്കു പോയതായി പറയപ്പെടുന്ന യശോദാ ബെന്നിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങളില്ല.















Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Narendra Modi, Phone, BJP.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.