കൊച്ചി: കന്നിവോട്ട് ചെയ്ത ചിത്രം ഫേസ്ബുക്കിലിട്ട് വിവാദത്തിലായ നടി രഞ്ജിനി തന്റെ ഭാഗം ന്യായീകരിച്ച് രംഗത്തെത്തി. വോട്ടു ചെയ്യുമ്പോള്‍ മധ്യവിരലിന് മഷി പുരട്ടിയത് തന്റെ കുറ്റമല്ലെന്നും പോളിംഗ് ഉദ്യോഗസ്ഥന്റേതുമാണെന്ന് രഞ്ജിനി വ്യക്തമാക്കി.
ചൂണ്ടുവിരലില്‍ മഷി പുരട്ടണമെന്ന് ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടിരുന്നില്ല. എന്റെ ചൂണ്ടുവിരലിന് പ്രശ്‌നങ്ങള്‍ ഒന്നുമില്ല. ചൂണ്ടുവിരലില്‍ കാറിന്റെ ചാവിയും മൊബൈല്‍ ഫോണും ഉണ്ടായിരുന്നു. ഇതിനാലായിരിക്കാം തന്റെ നടുവിരലില്‍ മഷിപുരട്ടിയത്. എന്നാല്‍ ഉദ്യോഗസ്ഥര്‍ ആരും തന്നെ ചൂണ്ടുവിരല്‍ എവിടെ എന്ന് ചോദിച്ചില്ലെന്നും രഞ്ജിനി പറഞ്ഞു.
ആദ്യമായി വോട്ടു രേഖപ്പെടുത്തിയ രഞ്ജിനി ‘മൈ ഫസ്റ്റ് വോട്ട് ഒഫീഷ്യലി ഡണ്‍’ എന്ന വാചകത്തോടൊപ്പം തന്റെ മധ്യവിരലുയര്‍ത്തി ഫേസ്ബുക്കില്‍ ചിത്രം പോസ്റ്റ് ചെയ്തിരുന്നു. നടുവിരലില്‍ മഷി പുരട്ടുന്നത് ചട്ട വിരുദ്ധമാണ്. ഇതിനെതിരെ ഫേസ്ബുക്കില്‍ ചിലര്‍ പ്രതികരിക്കുകയും ചെയ്തിരുന്നു.

No comments:
Post a Comment