ന്യൂഡല്‍ഹി: നടിയും മീററ്റിലെ ലോക്‌സഭാ സ്ഥാനാര്‍ത്ഥിയുമായ നഗ്മയ്ക്ക് സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പു കമ്മീഷനെ സമീപിച്ചു.
പ്രചരണത്തിനിടെ ശല്യം വര്‍ദ്ധിക്കുകയും മീററ്റില്‍ നഗ്മ കൈയേറ്റത്തിനിരയാവുകയും ചെയ്തതോടെയാണ് സംരക്ഷണം വേണമെന്ന ആവശ്യമുയര്‍ന്നത്.
ഉപദ്രവിച്ചയാളെ നഗ്മ കൈകാര്യം ചെയ്യുകയായിരുന്നു. ശല്യം വര്‍ദ്ധിക്കുകയാണെങ്കില്‍ താന്‍ ഇനി മീററ്റിലേക്ക് വരികയില്ലെന്നുവരെ നഗ്മക്ക് പറയേണ്ടിവന്നു.



No comments:
Post a Comment