കൊച്ചി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഒത്തുകളി വിവാദത്തില്‍ കൂടുതല്‍ താരങ്ങള്‍ക്കും ഒഫീഷ്യല്‍സിനും പങ്കുണ്ടെന്ന് സൂചന. ഒത്തുകളിയെപ്പറ്റി അന്വേഷിച്ച മുദ്ഗല്‍ കമ്മറ്റി റിപ്പോര്‍ട്ടിലാണ് ഈ സൂചനയുള്ളത്.
ഐപിഎല്‍ ആറാം സീസണിലെ ഒത്തു കളിയെക്കുറിച്ച് അന്വേഷിച്ച മുദ്ഗല്‍ കമ്മറ്റി റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിരിക്കുകയാണ്. സുപ്രീംകോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നു ബിസിസിഐ അധ്യക്ഷന്‍ എന്‍.ശ്രീനിവാസനു സ്ഥാനമൊഴിയേണ്ടി വന്നിരുന്നു. മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ സുനില്‍ ഗാവസ്‌കറാണു താല്‍ക്കാലികമായി ബിസിസിഐ പ്രസിഡന്റ് സ്ഥാനം വഹിക്കുന്നത്.
ഒത്തുകളിയില്‍ അഞ്ചിലധികം ടീമുകള്‍ക്കും പന്ത്രണ്ടോളം കളിക്കാര്‍ക്കും പങ്കുണ്ടെന്നാണു സൂചന. കേരള താരം എസ്.ശ്രീശാന്ത് അടക്കം മൂന്നു കളിക്കാരെ ഇതോടനുബന്ധിച്ചു നേരത്തേ അറസ്റ്റ് ചെയ്യുകയും ടീമുകളില്‍ നിന്നു പുറത്താക്കുകയും ചെയ്തിരുന്നു. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഉടമയും എന്‍.ശ്രീനിവാസന്റെ മരുമകനുമായ മെയ്യപ്പനു കോഴക്കേസില്‍ നേരിട്ടു ബന്ധമുണ്ടെന്നാണു വിവരം.
പിന്നീട് ഇന്ത്യന്‍ നായകന്‍ എം.എസ് ധോണിയ്ക്ക് ഒത്തുകളിയില്‍ പങ്കുണ്ടെന്ന് വെളിപ്പെടുത്തലുണ്ടായി. പുതിയ വിവരങ്ങളനുസരിച്ച് ചെന്നൈ സൂപ്പര്‍കിംഗ്‌സിനും, രാജസ്ഥാന്‍ റോയല്‍സിനും പുറമേ നാലു ടീമുകളെങ്കിലും ഒത്തു കളിയില്‍ പങ്കു വഹിച്ചെന്നാണ് അറിയുന്നത്. ഐപിഎല്‍ ഒഫീഷ്യല്‍സും കളിക്കാരും ടീമുടമകളും പങ്കു ചേര്‍ന്ന വിപുലമായ ഒത്തുകളിയാണു നടന്നിരിക്കുന്നതെന്നാണു കമ്മിറ്റി സൂചിപ്പിച്ചിരിക്കുന്നതെന്നാണ് അറിയുന്നത്. ഗുരുതരമായ ക്രമക്കേടുകളും ഒത്തുകളിയും നടന്നെന്നു വ്യക്തമായാല്‍ ഐപിഎല്‍ ഏഴാം സീസണ്‍ കോടതി ഇടപെട്ട് റദ്ദാക്കാനും സാധ്യതയുണ്ട്.

No comments:
Post a Comment