Latest News

ദക്ഷിണകൊറിയയില്‍ ബോട്ടപകടത്തില്‍ നിന്ന്‌ രക്ഷപ്പെട്ട സ്‌കൂള്‍ പ്രിന്‍സിപ്പല്‍ തൂങ്ങിമരിച്ച നിലയില്‍

ദക്ഷിണകൊറിയയില്‍ വടക്കു പടിഞ്ഞാറന്‍ തീരത്തിനകലെ മുങ്ങിയ കപ്പലില്‍ നിന്നു രക്ഷപ്പെട്ട സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പലിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അപകടത്തില്‍ കാണാതായവരുടെ ബന്ധുക്കള്‍ താമസിക്കുന്ന ജിംനേഷ്യത്തിന് സമീപത്തുള്ള മരത്തില്‍ തൂങ്ങിയ നിലയിലാണ് കാങ് മിന്‍ ക്യൂ (52) വിന്റെ മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. മരണകാരണത്തെ കുറിച്ച് അന്വേഷിച്ചു വരികയാണെന്ന് പൊലീസ് പറഞ്ഞു.

ഇന്‍ജിയോണ്‍ പോര്‍ട്ടില്‍ നിന്ന് തെക്കന്‍ റിസോര്‍ട്ട് ദ്വീപായ ജെജുവിലേക്കു പുറപ്പെട്ട സ്വെവോള്‍ എന്ന യാത്രാക്കപ്പലാണ് ബുധനാഴ്ച മുങ്ങിയത്. കസോളിലെ അന്‍സാന്‍ പട്ടണത്തിലെ ദന്‍വോണ്‍ ഹൈസ്‌കൂളില്‍ നിന്നുള്ള സ്‌കൂളില്‍ 352 കുട്ടികളടക്കം 475 പേരാണ് കപ്പലില്‍ ഉണ്ടായിരുന്നത്. ഒമ്പതു പേര്‍ മരിച്ചതായി സ്ഥിരീകിരിച്ചിട്ടുണ്ട്. 179 പേരെ രക്ഷിച്ചു.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Boat-Tragedy, Suicide.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.