കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് കേന്ദ്രീകരിച്ച് പുതുതായി രൂപീകരിച്ച സീമേജര്‍ സെവന്‍ മ്യൂസിക് ബാന്റ് സംഘത്തിന്റെ ഉദ്ഘാടനം മെയ് 23ന് വെള്ളിയാഴ്ച നോര്‍ത്ത് കോട്ടച്ചേരിയിലെ സൂര്യ ഓഡിറ്റോറിയത്തില്‍ ക്ഷണിക്കപ്പെട്ട അതിഥികളുടെ സാന്നിദ്ധ്യത്തില്‍ നടക്കും.
വൈകിട്ട് 6 മണിക്ക് സംഘടിപ്പിക്കുന്ന ചടങ്ങില്‍ പ്രശസ്ത പുല്ലാങ്കുഴല്‍ വിദഗ്ധന്‍ കുടമാളൂര്‍ ജനാര്‍ദ്ദനന്‍, പ്രശസ്ത വയലിനിസ്റ്റ് ടി എച്ച് ലളിത, സംഗീതസംവിധായകന്‍ ജെയ്‌സണ്‍ ജെ നായര്‍ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയര്‍മാന്‍ അംബികാസുതന്‍ മാങ്ങാട് അദ്ധ്യക്ഷത വഹിക്കും. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ കൂടിയായ നഗരസഭാ വൈസ് ചെയര്‍മാന്‍ പ്രഭാകരന്‍ വാഴുന്നോറോടി സ്വാഗതം പറയും.
കാഞ്ഞങ്ങാട് ആര്‍ട്ട് ഫോറത്തിന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇന്ത്യന്‍-പാശ്ചാത്യ-പൗരസ്ത്യ സംഗീത ശാഖകളെ സമന്വയിപ്പിച്ച് പുതിയൊരു സംഗീത ആസ്വാദനത്തിന് വേദിയൊരുക്കുകയാണ് സീമേജര്‍ സെവന്‍ മ്യൂസിക് ബാന്റ്.
ഇന്ത്യന്‍ കലകളെക്കുറിച്ചും സംസ്‌കാരത്തെക്കുറിച്ചും ഗവേഷണം നടത്തുന്ന പോളണ്ട് ഗ്രാന്‍സ്‌കെയിലെ ഗവേഷക കാസിയ കാദര്‍ സിന ഫാബിന്‍സ്‌ക, ഓസ്‌കാര്‍ നോമിനേഷന്‍ നേടിയ പ്രശസ്ത സംഗീത സംവിധായകന്‍ ശ്രീവത്സന്‍ ജയമേനോന്‍ എന്നിവര്‍ റിഹേഴ്‌സല്‍ ക്യാമ്പിലെത്തി ഈ സംഘത്തിന് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. സിനിമാ ഗാനങ്ങളും പുള്ളുവപാട്ടും അഷ്ടപദിയും കര്‍ണാടിക് സംഗീതവുമൊക്കെ പൗരസ്ത്യ-പാശ്ചാത്യ-ഇന്ത്യന്‍ സംഗീതശാഖകളിലൂടെ കൂട്ടിയിണക്കിയുള്ള അപൂര്‍വ്വമായ കലാസംരംഭമാണ് സീമേജര്‍ സെവന്‍ മ്യൂസിക് ബാന്റ ് കാഴ്ചവെക്കുന്നത്.
സംസ്ഥാന സ്‌കൂള്‍-കോളേജ് കലോത്സവവേദികളിലെ പ്രതിഭകളായ അജയ്‌ശേഖര്‍(വയലിന്‍), പി വി ശ്രീരാഗ്(പുല്ലാങ്കുഴല്‍), പി വി ഹരികൃഷ്ണന്‍(ഗിത്താര്‍), രോഹിത് ഭണ്ഡാരി(ട്രിപ്പിള്‍ജാസ്), ഷംജിത്ത് തലശേരി(തബല), ആനന്ദശേഖര്‍(കീബോര്‍ഡ്), കൃഷ്ണകുമാര്‍(റിഥംപാഡ്), ആദര്‍ശ് കണ്ണൂര്‍ (ബേസ് ഗിത്താര്‍) എന്നിവരാണ് സംഗീതോപകരണങ്ങള്‍ കൈകാര്യം ചെയ്യുന്നത്.
ഐഡിയ സ്റ്റാര്‍സിംഗര്‍ ഫെയിം രമ്യ രമേശ്, രതീഷ് അമ്പലത്തറ, ജോജി എസ് ബാബു, മേന മേലത്ത് തുടങ്ങിയവരാണ് ഗായകര്‍.
പരിപാടിക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകരായ അംബികാസുതന്‍ മാങ്ങാട്, പ്രഭാകരന്‍ വാഴുന്നോറടി, അഡ്വ.പി.കെ.ചന്ദ്രശേഖരന്‍, സി.നാരായണന്‍, പി.വി.രാധാകൃഷ്ണന്‍, രാജ്‌മോഹന്‍ മാവുങ്കാല്‍, ദേവസ്യ ആന്റണി, അജയ് ശേഖര്‍, പി.വി.ശ്രീരാഗ് തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment