കാഞ്ഞങ്ങാട്: കാസര്‍കോട് ജില്ലയില്‍ 11 ഹൈസ്‌കൂളുകള്‍ ഹയര്‍സെക്കന്ററി സ്‌കൂളുകളായി ഉയര്‍ത്താന്‍ തത്വത്തില്‍ ധാരണയായി. മൊത്തം 98 ഹൈസ്‌കൂളുകളാണ് ഹയര്‍സെക്കന്ററിയായി ഉയര്‍ത്തുന്നത്.
കാസര്‍കോടിനു പുറമെ തൃശ്ശൂരില്‍ 21 ഉം മലപ്പുറത്ത് 19 ഉം കോഴിക്കോട് 15 ഉം എറണാകുളത്ത് 8 ഉം പാലക്കാട്ട് 9 ഉം വയനാട്ടില്‍ 9 ഉം കണ്ണൂരില്‍ 8 ഉം ഹൈസ്‌കൂളുകള്‍ അപ്‌ഗ്രേഡ് ചെയ്യും. 98 ഹൈസ്‌കൂളുകള്‍ അപ്‌ഗ്രേഡ് ചെയ്യുന്നത് വഴി 196 ബാച്ചുകളും അതുവഴി 9600 സീറ്റുകളും സൃഷ്ടിക്കപ്പെടും.
ഇതിന് പുറമെ എറണാകുളം മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളിലെ നിലവിലുള്ള ഹയര്‍സെക്കന്‍ഡറി കളില്‍ ഒന്ന് വീതം എന്ന നിലയില്‍ ആകെ 186 ബാച്ചുകള്‍ അനുവദിക്കാനും ധാരണയായിട്ടുണ്ട്. സംസ്ഥാനത്ത് 134 പഞ്ചായത്തുകളില്‍ പുതിയ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകള്‍ അനുവദിക്കാന്‍ ധാരണയായി.
അടുത്ത മന്ത്രി സഭായോഗം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും. ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്ലാത്ത 148 ഗ്രാമ പഞ്ചായത്തുകളുണ്ടെങ്കിലും യോഗ്യരായ അപേക്ഷകരുള്ളത് 134 പഞ്ചായത്തുകളിലാണ്. ഇതിനാലാണ് 134 പഞ്ചായത്തുകളില്‍ പുതിയ ഹയര്‍സെക്കന്‍ഡറികള്‍ അനുവദിക്കാന്‍ തീരുമാനിച്ചത്.
അപേക്ഷകരില്‍ കൂടുതലും എയ്ഡഡ് മേഖലയില്‍ നിന്നാണ്. 50ല്‍ താഴെ വിദ്യാര്‍ഥികള്‍ എസ്.എസ്.എല്‍.സി വിജയിച്ച സ്‌കൂളുകളുടെ അപേക്ഷ പരിഗണിക്കേണ്ടെതില്ലെന്ന് തീരുമാനിച്ചിട്ടുണ്ട്. ഇതിന് പുറമെ അനാദായകരമായ സ്‌കൂളുകളുടെ അപേക്ഷയും പരിഗണിക്കില്ല.
ഹയര്‍സെക്കന്‍ഡറി കള്‍ അനുവദിക്കാന്‍ സാധ്യതയുള്ള ജില്ലയും എണ്ണവും ഇപ്രകാരമാണ്: എറണാകുളം 26, തിരുവനന്തപുരം 15, കൊല്ലം 13, പത്തനംതിട്ട 17, ആലപ്പുഴ 19, കോട്ടയം 14, ഇടുക്കി 11, തൃശൂര്‍ അഞ്ച്, പാലക്കാട് അഞ്ച്, മലപ്പുറം രണ്ട്, കോഴിക്കോട് രണ്ട്, വയനാട് ഒന്ന്, കണ്ണൂര്‍ മൂന്ന്, കാസര്‍കോട് ഒന്ന്.
134 പുതിയ ഹയര്‍സെക്കന്‍ഡറി കളില്‍ രണ്ട് ബാച്ച് വീതം വരുന്നതോടെ 268 ബാച്ചുകളും 13400 സീറ്റുകളും പുതുതായി ഉണ്ടാകും.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment