കോട്ടക്കല്‍: കേരള നദ് വത്തുല്‍ മുജാഹീദിന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും ഇസ്ലാമിക പണ്ഡിതനുമായ എ.പി. അബ്ദുല്‍ ഖാദര്‍ മൗലവി(81) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കോട്ടക്കല്‍ അല്‍മാസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇദ്ദേഹം ശനിയാഴ്ച്ച രാവിലെ ഏഴുമണിയോടെയാണ് അന്തരിച്ചത്. ഖബറടക്കം ശനിയാഴ്ച വൈകുന്നേരം അഞ്ചിന് എടവണ്ണ പത്തപിരിയം എരൂല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.
ഏപ്രില്‍ 28-നായിരുന്നു അസുഖത്തെ തുടര്‍ന്ന് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രമേഹവുമുണ്ടായിരുന്ന ഇദ്ദേഹത്തെ രോഗം മൂര്‍ഛിച്ചതോടെ വെള്ളിയാഴ്ച വൈകുന്നേരത്തോടെ ഐ.സി.യു വിലേക്ക് മാറ്റുകയായിരുന്നു. എടവണ്ണ പത്തപിരിയം സ്വദേശി പരേതനായ അടത്തില്‍ പറമ്പില്‍ സൈനുദ്ദീന്‍ മുസ്ലിയാരുടെയും കിളിയം കുന്നത്ത് ഫാത്തിമയുടെയും മകനാണ്.
71 മുതല്‍ 96 വരെ കെ.എന്‍.എം സെക്രട്ടറിമാരില്‍ ഒരാളായിരുന്നു. പിന്നീട് 1996 മുതല്‍ കെ.എന്‍.എം സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ്. കേരള ഹിലാല്‍ കമ്മിറ്റി ചെയര്‍മാന്‍, കെ.എന്‍.എം മുഖപത്രമായ അല്‍-മനാറിന്‍െറ മുഖ്യപത്രാധിപര്‍, എടവണ്ണ ജാമിഅ നദ്വിയ സ്ഥാപനങ്ങളുടെ മാനേജിങ് ട്രസ്റ്റി, കേരള ഹജ്ജ്കമ്മിറ്റിയംഗം, പാവിട്ടപ്പുറം അല്‍സബാഹ് എഡ്യുക്കേഷന്‍ ട്രസ്റ്റ് ചെയര്‍മാന്‍, പുളിക്കല്‍ ജാമിഅ സലഫിയ വൈസ് ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
കോഴിക്കോട് വിവിധയിടങ്ങളില്‍ പളളിദര്‍സുകളിലായിരുന്നു പ്രാഥമിക പഠനം. പിന്നീട് ഫാറൂഖ് കോളജ് റൗദത്തുല്‍ ഉലൂം അറബിക് കോളജില്‍ നിന്ന് അഫ്ദലുല്‍ ഉലമാ ബിരുദം നേടി. ബിരുദമെടുത്ത ശേഷം വിളയില്‍ പറപ്പൂര്‍ സ്കൂളില്‍ അറബിക് അധ്യാപകനായി ജോലിയില്‍ കയറി. തുടര്‍ന്ന് എടവണ്ണ ഇസ്ലാഹിയ ഓറിയന്‍്റല്‍ ഹൈസ്കൂള്‍, അരീക്കോട് സുല്ലമുസലാംറബിക് കോളജ്, വളവന്നൂര്‍ അന്‍സാര്‍ അറബിക് കോളജ് എന്നിവിടങ്ങളില്‍ അധ്യാപകനായി. വളവന്നൂര്‍ അറബിക് കോളജില്‍ നിന്നും പ്രിന്‍സിപ്പലായി വിരമിച്ചു. പിന്നീട് 93 മുതല്‍ എടവണ്ണ ജാമിഅ നദ്വിയ അറബിക് കോളജിന്‍െറ പ്രിന്‍സിപ്പലായിരുന്നു.
ഭാര്യ: ഒതായി കാരപ്പഞ്ചേരി ഹലീമ.
മക്കള്‍: ആരിഫ് സെയ്ന്‍(അധ്യാപകന്‍, അരീക്കോട് സുല്ലമുസലാം കോളജ്), ജൗഹര്‍ സാദത്ത്(പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് എടവണ്ണ ഓറിയന്‍റല്‍ ഹയര്‍ സെക്കസ്കൂള്‍), ബുഷ്റ ആമയൂര്‍, ലൈല, ഷുഹൂദ ചങ്ങരംകുളം,
മക്കള്‍: ആരിഫ് സെയ്ന്‍(അധ്യാപകന്‍, അരീക്കോട് സുല്ലമുസലാം കോളജ്), ജൗഹര്‍ സാദത്ത്(പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് എടവണ്ണ ഓറിയന്‍റല്‍ ഹയര്‍ സെക്കസ്കൂള്‍), ബുഷ്റ ആമയൂര്‍, ലൈല, ഷുഹൂദ ചങ്ങരംകുളം,
മരുമക്കള്‍: കെ.സി ഷാഹിന, ഇ.കെ.നുബ്ല, ഉമര്‍ മണ്ണിശ്ശേരി(ദമാം), എം.എം. അക്ബര്‍( ഡയറക്ടര്‍ നിച്ച് ഓഫ് ട്രൂത്ത്), ആഷിഖ് ചങ്ങരം കുളം.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
![]() | GREENWOODS |
| PUBLIC SCHOOL & JUNIOR COLLEGE | |
| A.K. Road, P.O. Bekal, Kasaragod | |
ADMISSION OPEN FOR LOWER KINDERGARTEN -LKG
| |
(Age Eligibility : 3½ years as on 01-06-2014)
| |
& Limited seats are vacant in classes UKG TO IX (ICSE CURRICULUM)
| |
| For more details, contact Admission Counsellor Ph : 9895688729, 0467 3255688, 2265566, 2239566 Email:greenwoodsschool@gmail.com website: www.bekalgreenwoodsschool.com | |



No comments:
Post a Comment