കാസര്‍കോട്: നവഭാരത നായകന്‍ നരേന്ദ്രമോദിയുടെ പ്രധാനമന്ത്രി സ്ഥാനാരോഹണം ജില്ലയെ ഉത്സവാന്തരീക്ഷത്തിലാക്കി. മധുരപലഹാരങ്ങള്‍ വിതരണം ചെയ്തും ആഹ്ലാദ പ്രകടനങ്ങളും സേവന പ്രവര്‍ത്തനങ്ങളും നടത്തിയുമാണ് സത്യപ്രതിജ്ഞാ ചടങ്ങ് ബിജെപി പ്രവര്‍ത്തകര്‍ ആഹ്ലാദത്തിലാക്കിയത്. നൂറ് കണക്കിന് കേന്ദ്രങ്ങളില്‍ നടന്ന പരിപാടികളില്‍ വിവിധ സന്നദ്ധ സംഘടനകളും ക്ലബ്ബുകളും ആയിരക്കണക്കിനാളുകളും പങ്കെടുത്തു.
കാസര്‍കോട് നഗരത്തില്‍ ബാന്റ് മേളത്തിന്റേയും വെടക്കെട്ടിന്റേയും അകമ്പടിയോടെ ബിജെപി പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനം നടത്തി. കറന്തക്കാട് ബിജെപി ഓഫീസ് പരിസരത്തുനിന്നാരംഭിച്ച പ്രകടനം നഗരം ചുറ്റി കറന്തക്കാട് തന്നെ സമാപിച്ചു. എസ്.കുമാര്‍, ജി.ചന്ദ്രന്‍, എന്‍.സതീഷ്, സന്ധ്യ മല്ല്യ, അശ്വിനി ജി.നായ്ക്, ഗണപതി കോട്ടക്കണി, കീര്‍ത്തന്‍ ജെ.കുട്‌ലു, അനിത ആര്‍.നായ്ക് എന്നിവര്‍ നേതൃത്വം നല്‍കി.
കാസര്‍കോട് നഗരത്തില്‍ ബാന്റ് മേളത്തിന്റേയും വെടക്കെട്ടിന്റേയും അകമ്പടിയോടെ ബിജെപി പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനം നടത്തി. കറന്തക്കാട് ബിജെപി ഓഫീസ് പരിസരത്തുനിന്നാരംഭിച്ച പ്രകടനം നഗരം ചുറ്റി കറന്തക്കാട് തന്നെ സമാപിച്ചു. എസ്.കുമാര്‍, ജി.ചന്ദ്രന്‍, എന്‍.സതീഷ്, സന്ധ്യ മല്ല്യ, അശ്വിനി ജി.നായ്ക്, ഗണപതി കോട്ടക്കണി, കീര്‍ത്തന്‍ ജെ.കുട്‌ലു, അനിത ആര്‍.നായ്ക് എന്നിവര്‍ നേതൃത്വം നല്‍കി.
സേവാഭാരതി കാസര്‍കോട് താലൂക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ ജനറല്‍ ആശുപത്രിയില്‍ രക്തദാനം സംഘടിപ്പിച്ചു. 25 ഓളം പേര്‍ രക്തം ദാനം ചെയ്തു. ആര്‍എസ്എസ് ജില്ലാ ബൗദ്ധിക് പ്രമുഖ് അനന്ത പത്മനാഭന്‍ സംസാരിച്ചു. ഉമേഷ് കൂടല്‍, രതീഷ് ഉളിയത്തടുക്ക, ജയരാജന്‍, ബാലകൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
കാഞ്ഞങ്ങാട് പുതിയ കോട്ടയില്‍ പായസം. ലഡു വിതരണം നടന്നു. കൗണ്‍സിലര്‍മാരായ എച്ച്.ആര്‍.ശ്രീധരന്‍, അനീഷ്, ഭാസ്‌കരന്‍, രാധാകൃഷ്ണന്‍, സത്യനാഥ് എന്നിവര്‍ നേതൃത്വം നല്‍കി. അരയി, കല്യാണ്‍ റോഡ്, പുതിയ വളപ്പ്, കോട്ടപ്പാറ, കാരാക്കോട്, പറക്കളായി, മൂന്നാംമൈല്‍, പൂതങ്ങാനം, വെള്ളമുണ്ട, ഏച്ചിക്കാനം, ചെമ്പിലോട്ട്, രാജപുരം, അടോട്ട്കയ, ചാമുണ്ടിക്കുന്ന്, പാണത്തൂര്‍, കല്ലപ്പള്ളി, പരപ്പ, ബളാല്‍, കരിന്തളം, കൂവാറ്റി, തായന്നൂര്‍, മാവുങ്കാല്‍ എന്നിവിടങ്ങളില്‍ മധുര പലഹാരങ്ങള്‍ വിതരണം ചെയ്തു. വിവിധ സ്ഥലങ്ങളില്‍ സി.കെ.വത്സലന്‍, ഇ.കൃഷ്ണന്‍, പി.സി.മുകുന്ദന്‍, പി.നാരായണന്‍, രമേശന്‍, കെ.ചന്ദ്രന്‍, സി.കുഞ്ഞമ്പു, ഉണ്ണി വെള്ളമുണ്ട, എം.പ്രകാശന്‍, വിനോദ്, കെ.കെ.മാധവന്‍, സി.ബാലകൃഷ്ണന്‍, കെ.കെ.വേണുഗോപാല്‍, രാമചന്ദ്ര ഹെരളായ, കെ.കെ.നാരായണന്‍, രവി, എ.കെ.സുരേഷ്, എസ്.കെ.കുട്ടന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
നീലേശ്വരം നഗരത്തില്‍ ആഹ്ലാദ പ്രകടനം നടത്തി. കോണ്‍വെന്റ് ജംഗ്ഷനില്‍ നിന്നും ആരംഭിച്ച് മാര്‍ക്കറ്റ് ചുറ്റി ബസ്സ്റ്റാന്റില്‍ സമാപിച്ചു. തുടര്‍ന്ന് ലഡുവിതരണം നടന്നു. വിവേകാനന്ദ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ മധുരപലഹാര വിതരണവും ഉണ്ടായി. കെ.ബാലന്‍, ദേവദാസ്, സുരേഷ്, ബാലകൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
കൊട്ടുമ്പുറം, പടിഞ്ഞാറ്റം കൊഴുവല്‍, അഴീത്തല, തൈക്കടപ്പുറം എന്നിവിടങ്ങളിലായി നടന്ന മധുരപലഹാര വിതരണത്തിന് മോഹനന്‍, പി.വി.വിനോദ്, ബൈജു, അനീഷ് എന്നിവര്‍ നേതൃത്വം നല്‍കി. ബളാല്‍, പരപ്പ, വെള്ളരിക്കുണ്ട്, പുങ്ങംചാല്‍, മാലോം, കൊന്നക്കാട് എന്നിവിടങ്ങളിലും ആഹ്ലാദ പ്രകടനങ്ങളും ലഡു വിതരണവും നടന്നു.
പരവനടുക്കം ടൗണില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്ത ആഹ്ലാദ പ്രകടനം നടന്നു. നഗരം കാവി കൊടി തോരണങ്ങള്‍ കൊണ്ട് അലങ്കരിച്ചു. വലിയ സ്‌ക്രീനുകള്‍ വഴി മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് തത്സമയം ജനങ്ങളിലെത്തിച്ചു. ദേളി, കോളിയടുക്കം, പൊയിനാച്ചി, കീഴൂര്‍, പള്ളിപ്പുറം, മേല്‍പ്പറമ്പ്, ഇടുവുങ്കാല്‍, അച്ചേരി, ഉദുമ, പുല്ലൂര്‍, പെരിയ തുടങ്ങിയ സ്ഥലങ്ങളിലും ആഘോഷം നടന്നു.
ബിജെപി തൃക്കരിപ്പൂര്‍ പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ താലൂക്ക് ആശുപത്രിയില്‍ സദ്യ ഒരുക്കി. ജില്ലാ സെക്രട്ടറി ടി.കുഞ്ഞിരാമന്‍ നേതൃത്വം നല്‍കി. നിര്‍ധനരായ കുടുംബങ്ങള്‍ക്ക് സഹായധനം വിതരണം ചെയ്തു. നമോ ബ്രിഗേഡിന്റെ നേതൃത്വത്തില്‍ ടൗണില്‍ ചായ വിതരണവും ഉണ്ടായി.
എടാട്ടുമ്മല്‍, ചെറുകാനം, തങ്കയം, തെക്കുമ്പാട്, തൈക്കീല്‍, പേക്കടം, ആയിറ്റി, എടയിലക്കാട്, വലിയപറമ്പ, മാടക്കാല്‍, കന്നുവീട് കടപ്പുറം, മാവിലാ കടപ്പുറം, ഉദിനൂര്‍, നടക്കാവ് തുടങ്ങിയ സ്ഥലങ്ങളില്‍ നടന്ന പരിപാടികള്‍ക്ക് യു.വി.പത്മനാഭന്‍, എ.വി.മോഹനന്‍, കെ.പി.രാമന്‍, എം.പി.ഭാസ്‌കരന്‍, സി.വി.രാജഗോപാല്‍, ടി.വി.ഷിബിന്‍, രഞ്ജിത്ത്, പി.വി.കരുണാകരന്‍, സതീശന്‍, ടി.എം.നാരായണന്‍, എ.കെ.ചന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
തൃക്കരിപ്പൂര്‍ ടൗണില്‍ നടന്ന പരിപാടിക്ക് കെ.വി.മോഹനന്‍, മനോഹരന്‍ കൂവാരത്ത്, കെ.രാമചന്ദ്രന്‍, ടി.ഗംഗാധരന്‍, എ.വി.സുധാകരന്‍, എ.പി.ഹരീഷ്‌കുമാര്‍, കെ.കുഞ്ഞിരാമന്‍ എന്നിവരും നേതൃത്വം നല്‍കി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kanhangad.






No comments:
Post a Comment