Latest News

ട്രെയിനുകളുടെ സ്‌റ്റോപ്പ് നിര്‍ത്തലാക്കരുത്: പി കരുണാകരന്‍

കാസര്‍കോട്: എറണാകുളം- ഓഖ എക്‌സ്പ്രസിന്റെ കാഞ്ഞങ്ങാട് സ്‌റ്റോപ്പ് നിര്‍ത്തലാക്കാനുള്ള റെയില്‍വേ ബോര്‍ഡിന്റെ ഉത്തരവ് പുനഃപരിശോധിക്കണമെന്ന് പി കരുണാകരന്‍ എംപി അധികൃതരോട് ആവശ്യപ്പെട്ടു.
തിരുവനന്തപുരം- വേരാവല്‍ എക്‌സ്പ്രസിന് കാഞ്ഞങ്ങാട് സ്‌റ്റോപ്പും കൊച്ചുവേളി- ലോകമാന്യതിലക് ഗരീബ്‌രഥ് എക്‌സ്പ്രസിന് മടക്കയാത്രയില്‍ കാസര്‍കോട് സ്‌റ്റോപ്പും നിര്‍ത്തലാക്കിയാണ് റെയില്‍വേ ഉത്തരവിറക്കിയിരിക്കുന്നത്. നഷ്ടത്തിന്റെ പേരിലാണ് ഇവ നിര്‍ത്തുന്നതെന്നാണ് റെയില്‍വേ അവകാശപ്പെടുന്നത്.
നിരന്തര സമ്മര്‍ദത്തെ തുടര്‍ന്ന് നാലു മാസം മുമ്പാണ് ഓഖ എക്‌സ്പ്രസിന് കാഞ്ഞങ്ങാട് സ്‌റ്റോപ്പ് അനുവദിച്ചത്. ഇത്രയും നാള്‍കൊണ്ട് വന്‍ ലാഭത്തിലാകണമെന്ന് പറയുന്നത് യുക്തിക്ക് നിരക്കാത്തതാണ്. ജില്ലയില്‍ ഏറ്റവുമധികം വരുമാനം ലഭിക്കുന്ന സ്‌റ്റേഷനിലൊന്നാണിത്.

ഓഖ എക്‌സ്പ്രസ് ഓടിത്തുടങ്ങിയപ്പോള്‍തന്നെ നിര്‍ത്താനുള്ള തീരുമാനം പുനഃപരിശോധിക്കാന്‍ റെയില്‍വേ തയ്യാറാകണം. കൂടാതെ കൊച്ചുവേളി- ലോകമാന്യ തിലക് ഗരീബ്‌രഥിനുള്ള കാസര്‍കോട് സ്‌റ്റോപ്പ് മടക്കയാത്രയില്‍ നിര്‍ത്തലാക്കാനും ഉത്തരവിറങ്ങിയിട്ടുണ്ട്. നിരവധി യാത്രക്കാര്‍ ആശ്രയിക്കുന്ന സ്‌റ്റേഷനിലെ സ്‌റ്റോപ്പ് നിര്‍ത്തലാക്കരുത്.

തിരുവനന്തപുരം- വേരാവല്‍ എക്‌സ്പ്രസിന് നല്ല വരുമാനം നല്‍കുന്ന സ്‌റ്റേഷനിലൊന്നാണ് കാഞ്ഞങ്ങാട്. എന്നാല്‍ നഷ്ടമാണെന്ന പേരില്‍ ഇവിടുത്തെ സ്‌റ്റോപ്പും നിര്‍ത്താനാണ് തീരുമാനം. മൂന്ന് ട്രെയിനുകള്‍ക്കും ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിലുള്ള സ്‌റ്റോപ്പുകള്‍ നിര്‍ത്തലാക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് പി കരുണാകരന്‍ എംപി റെയില്‍വേ ജനറല്‍ മാനേജര്‍ക്കും ബോര്‍ഡ് ചെയര്‍മാനും നിവേദനം നല്‍കി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kanhangad.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.