കണ്ണൂര്‍: പാരാമോട്ടോര്‍ ഗ്ലൈഡിങ്ങിനിടെ കണ്ണൂര്‍ ജില്ലാ കലക്ടര്‍ പി. ബാലകിരണ്‍ അപകടത്തില്‍പെട്ടു. ഫാനിന്റെ പ്രവര്‍ത്തനം നിലച്ച് നിയന്ത്രണം നഷ്ടപ്പെട്ട ഗൈ്ളഡര്‍ നിലത്തു പതിക്കുകയായിരുന്നു. മുപ്പതടിയോളം ഉയരത്തില്‍ നിന്നുള്ള വീഴ്ചയാണെങ്കിലും കലക്ടര്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.
മുഴപ്പിലങ്ങാട് ദേശീയ സാഹസിക അക്കാദമിയും സംസ്ഥാന യുവജനക്ഷേമ ബോര്‍ഡും സംയുക്തമായി പയ്യാമ്പലം കടപ്പുറത്ത് സംഘടിപ്പിച്ച അഡ്വഞ്ചര്‍ കാര്‍ണിവലിന്റെ ഉദ്ഘാടനത്തിനിടെയാണ് അപകടം. പയ്യാമ്പലം, മുഴപ്പിലങ്ങാട് ബീച്ചുകളില്‍ മേയ് ആറുവരെ നടക്കുന്ന കര്‍ണിവലിന്റെ ഉദ്ഘാടനം ഗൈ്ളഡറില്‍ പറന്നു നിര്‍വഹിക്കാനാണ് കലക്ടര്‍ എത്തിയത്. മോട്ടോര്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഗൈ്ളഡറാണ് ഉദ്ഘാടനത്തിന് ഒരുക്കിയത്.
ഗ്ളെഡറില്‍ കലക്ടര്‍ക്കു പുറമെ സാഹസിക അക്കാദമിയുടെ ഒരു ഗൈ്ളഡര്‍ റൈഡറുമുണ്ടായിരുന്നു. ഗൈ്ളഡര്‍ പറന്നുയര്‍ന്ന് ബീച്ചിന്റെ ഒരറ്റം വരെ പോയശേഷം തിരിച്ചിറങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. എല്ലാവരുടെയും നിലവിളിക്കിടയില്‍ അതിവേഗത്തില്‍ ഗൈ്ളഡര്‍ താഴേക്കു പതിച്ചു.

കലക്ടര്‍ക്കും സഹായിക്കും ബാലന്‍സ് ചെയ്യാനാവാത്തതിനാല്‍ മണലില്‍ മുഖമടിച്ചാണ് വീണത്. പാരച്യൂട്ടിന്റെ കയറുകള്‍ക്കിടയിലും മറ്റും കുടുങ്ങിയ കലക്ടറെയും സഹായിയെയും ഓടിയത്തെിയ ഉദ്യോഗസ്ഥരും നാട്ടുകാരും ഉടന്‍ രക്ഷപ്പെടുത്തി. ഒന്നും പറ്റിയില്ളെന്നു പറഞ്ഞെങ്കിലും ഉദ്യോഗസ്ഥര്‍ കലക്ടറെ നഗരത്തിലെ കൊയിലി ആശുപത്രിയില്‍ എത്തിച്ചു. അദ്ദേഹത്തിന് പ്രാഥമിക ശുശ്രൂഷ നല്‍കി. കാര്യമായ പരിക്കുകളില്ളെന്ന് ബോധ്യമായതിനാല്‍ പിന്നീട് ആശുപത്രി വിട്ടു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
![]() | GREENWOODS |
| PUBLIC SCHOOL & JUNIOR COLLEGE | |
| A.K. Road, P.O. Bekal, Kasaragod | |
ADMISSION OPEN FOR LOWER KINDERGARTEN -LKG
| |
(Age Eligibility : 3½ years as on 01-06-2014)
| |
& Limited seats are vacant in classes UKG TO IX (ICSE CURRICULUM)
| |
| For more details, contact Admission Counsellor Ph : 9895688729, 0467 3255688, 2265566, 2239566 Email:greenwoodsschool@gmail.com website: www.bekalgreenwoodsschool.com | |

No comments:
Post a Comment