Latest News

മാതാവിനെ കഴുത്തറത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച മകന്‍ അറസ്റ്റില്‍

അടിമാലി: പുരയിടം എഴുതി നല്‍കാത്തതില്‍ പ്രകോപിതനായി വ്യദ്ധയായ മാതാവിനെ മകന്‍ കഴുത്തറത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചു. പഞ്ചായത്ത് പ്രസിഡന്‍റിന്റെ നേതൃത്വത്തിലത്തെിയ നാട്ടുകാര്‍ വ്യദ്ധയെ രക്ഷിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സംഭവത്തില്‍ മകനെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളത്തൂവല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കൊന്നത്തടി പുരയിടംസിറ്റി കുടിയിരുപ്പ് പുത്തന്‍പുരക്കല്‍ ചെല്ലമ്മയെയാണ് (78) മകന്‍ സുധാകരന്‍ (50) കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചത്.

ഗുരുതരമായി പരിക്കേറ്റ ചെല്ലമ്മ അടിമാലി താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്. വ്യാഴാഴ്ച രാത്രി 10 ഓടെയാണ് സംഭവം. മേസ്തിരി പണിക്കാരനായ സുധാകരന്‍ മദ്യലഹരിയില്‍ വീട്ടിലത്തെി കുടുംബ സ്വത്തിനെച്ചൊല്ലി മാതാവുമായി വഴക്കിട്ടു. ഇതിനെ ഭാര്യയും വീട്ടിലുണ്ടായിരുന്ന പെണ്‍മക്കളും എതിര്‍ത്തതോടെ ഭാര്യയെയും മക്കളെയും മുറിയിലിട്ട് പൂട്ടിയ ശേഷമാണ് മാതാവിനെ മകന്‍ കഴുത്തറത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
ഇത് കണ്ട് ഭാര്യയും മക്കളും വാതില്‍ തുറക്കാന്‍ ശ്രമിച്ചിട്ടും ഫലം കാണാതായതോടെ ഫോണില്‍ നാട്ടുകാരെയും കൊന്നത്തടി പഞ്ചായത്ത് പ്രസിഡന്‍റ് മെഴ്സി ജോസിനെയും വിവരമറിയിച്ചു. തുടര്‍ന്ന് ഇവരത്തെി ചെല്ലമ്മയെ രക്ഷപെടുത്തി അടിമാലി താലൂക്കാശുത്രിയിലേക്ക് മാറ്റുകയായിരുന്നു. 

നഴ്സിങ് വിദ്യാര്‍ഥിയായ പേരക്കുട്ടി ഉടന്‍ തന്നെ പ്രാഥമിക ശുശ്രുഷ നല്‍കിയതിനെ തുടര്‍ന്നാണ് വ്യദ്ധയുടെ ജീവന്‍ തിരിച്ചുകിട്ടാന്‍ സഹായകമായത്. വെള്ളത്തൂവലില്‍ നിന്ന് പൊലീസ് എത്തിയപ്പോഴേക്കും സുധാകര്‍ രക്ഷപെട്ടിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം 4.30ന് മുതുവാന്‍കുടിയില്‍ വെച്ച് സുധാകരനെ അടിമാലി സി.ഐ ജി. ജിനദേവന്റെ നേതൃത്വത്തിലുള്ള പൊലീസ് അറസ്റ്റ് ചെയ്തു.

 ചെല്ലമ്മയുടെ പേരില്‍ രണ്ടേക്കര്‍ പുരയിടമുണ്ട്. സ്ഥിരം മദ്യപാനിയാണ് സുധാകരനെന്നും സ്വത്ത് ഏഴുതി നല്‍കിയാല്‍ അന്യാധീനപ്പെടുമെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്.



Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

GREENWOODS
PUBLIC SCHOOL & JUNIOR COLLEGE
A.K. Road, P.O. Bekal, Kasaragod
ADMISSION OPEN FOR LOWER KINDERGARTEN -LKG
(Age Eligibility : 3½ years as on 01-06-2014)
& Limited seats are vacant in classes UKG TO IX (ICSE CURRICULUM)
For more details, contact Admission Counsellor
Ph : 9895688729, 0467 3255688, 2265566, 2239566
Email:greenwoodsschool@gmail.com
website: www.bekalgreenwoodsschool.com

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.